ഡിജിറ്റൽ സർവകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ എം ടെക്, എംഎസ്​സി, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ആഗസ്റ്റ് 24 വരെ സ്വീകരിക്കും. നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സ്, എന്നിങ്ങനെയുള്ള വിഷയങ്ങളിലെ ഉപരിപഠനമാണ് ടെക്നോസിറ്റി-കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവകലാശാലയുടെ പ്രത്യേകത. ഇൻഡസ്ടറി 4.0 കൊണ്ട് വരുന്ന മാറ്റങ്ങൾക്ക് യുവജനതയെ രൂപപെടുത്തിയെടുക്കാൻ കഴിയും വിധമാണ് ഈ കോഴ്സുകൾ തയ്യാറാക്കിയിരിക്കുന്നത്.

ഡിജിറ്റൽ സർവകലാശാലയുടെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്​, സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ എന്നിവയുടെ കീഴിൽ എഐസിടിഇ (AICTE) അംഗീകരിച്ച എംടെക് കോഴ്സുകളാണുള്ളത്. ഇതോടൊപ്പം സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്​, ഡിജിറ്റൽ സയൻസ്, ഇൻഫോർമാറ്റിക്സ് എന്നിവയുടെ കീഴിൽ കംപ്യൂട്ടർ സയൻസിലും എക്കോളജിയിലും എംഎസ്​സി കോഴ്‌സുകളുമുണ്ട്.

എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇൻറലിജൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിങ്​ എന്നീ സ്പെഷ്യലൈസേഷൻ കോഴ്സുകളാണുള്ളത്.

ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ എംടെക് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഹാർഡ്‌വെയർ, സിഗ്നൽ പ്രോസസ്സിങ്​ ആൻഡ് ഓട്ടോമേഷൻ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യാം. കമ്പ്യൂട്ടർ സയൻസിലും എക്കോളജിയിലുമാണ് എംഎസ്​സി പ്രോഗ്രാമുകൾ ഉള്ളത്. മെഷീൻ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, ജിയോ സ്‌പേഷ്യൽ അനലിറ്റിക്സ് എന്നിവയാണ് എംഎസ്​സി കമ്പ്യൂട്ടർ സയൻസിൽ ഉള്ള സ്പെഷ്യലൈസേഷൻ കോഴ്സുകൾ. എംഎസ്​സി എക്കോളജി പ്രോഗ്രാമിൽ എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്‌പെഷലൈസ് ചെയ്യാം. ഇത് കൂടാതെ ഇ-ഗവെർണൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സർവകലാശാല ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഭാഗമാകാനും അതിലൂടെ സ്റ്റൈപൻഡ് നേടാനും മൂന്നാം സെമസ്റ്റർ മുതൽ വിദ്യാർഥിക്കൾക്ക് അവസരം ലഭിക്കും. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാത്ത, എന്നാൽ അർഹതയുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനം സാധ്യമാക്കാൻ സർവകലാശാല നൽകുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

വിദ്യാത്ഥികൾക്ക് വിവിധ സാങ്കേതിക വിദ്യകളിൽ പ്രായോഗിക പരിശീലനം നേടാൻ സർവകലാശാലയുടെ ഇന്നവേഷൻ സെന്ററുകളായ മേക്കർ വില്ലജ്, തിങ്ക്യുബേറ്റർ, കേരള ബ്ലോക്ക്ചെയിൻ അക്കാദമി എന്നിവ അവസരമൊരുക്കുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റലും ക്യാമ്പസ്സിൻറെ ഭാഗമാണ്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് സർക്കാർ ഒരു ഓർഡിനനസിലൂടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്‌മെന്റ്റ് ഇൻ കേരളയെ (IIITM-K) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയത്. അഡിമിഷൻ, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https://duk.ac.in/admissions2021.

Tags:    
News Summary - Digital University invites applications for postgraduate courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.