ദേശീയപാത അതോറിട്ടിയിൽ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)

നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് ഓൺലൈനിൽ ജൂൺ ഒമ്പത് വൈകീട്ട് 6 മണിവരെ അപേക്ഷ സ്വീകരിക്കും. ശമ്പളനിരക്ക് 56,100-1,77,500 രൂപ. ആകെ 60 ഒഴിവുകളുണ്ട് (ജനറൽ 27, എസ്.സി 9, എസ്.ടി 4, ഒ.ബി.സി നോൺ ക്രീമിലെയർ 13, ഇ.ഡബ്ല്യു.എസ് 7).

യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. പ്രായപരിധി 30 വയസ്സ്. പട്ടികജാതി/വർഗവിഭാഗത്തിന് 5 വർഷം, ഒ.ബി.സിക്കാർക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് (പി.ഡബ്ലു.ബി.ഡി) 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.

ഗേറ്റ് 2025 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുവർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് കാണിച്ച് അഞ്ചുലക്ഷം രൂപയുടെ സർവിസ് ബോണ്ട് നൽകണം. റി​ക്രൂട്ട്മെന്റ് വിജ്ഞാപനം www.nhai.gov.inൽ ലഭിക്കും. 

Tags:    
News Summary - Deputy Manager (Technical) at National Highways Authority of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.