നാഷനൽ ഹൈവേസ് അതോറിറ്റിയിൽ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)

കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിൽ 50 ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. (ജനറൽ 28, OBC-20, SC-1, ST-1, ഭിന്നശേഷിക്കാർക്ക് (PWBD), ആറ് ഒഴിവുകളിൽ നിയമനം ലഭിക്കും. നേരിട്ടുള്ള നിയമനമാണിത്. ശമ്പളനിരക്ക് 15,600-39,100 രൂപ ഗ്രേഡ് പേ 5400 രൂപ. സിവിൽ എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. യു.പി.എസ്.സി 2021ൽ നടത്തിയ ഇന്ത്യൻ എൻജിനീയറിങ് സർവിസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവരായിരിക്കണം. പ്രായപരിധി 30. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഓൺലൈൻ അപേക്ഷാഫോറം എന്നിവ https://nhai.gov.inൽ ലഭിക്കും.

ഓൺലൈനായി ജൂലൈ 13വരെ അപേക്ഷിക്കാം. യോഗ്യതാമാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിൽ.

Tags:    
News Summary - Deputy Manager (Technical) appointment in National Highways Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT