ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്‍റായി

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അണ്ടർഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികളുടെ അവസാനത്തെ ഘട്ടമാണിത്. ഈ മാസം 18ന് പ്രഖ്യാപിക്കാനിരുന്ന പട്ടിക സാങ്കേതിക കാരണങ്ങളാൽ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

വിദ്യാർഥികൾക്ക് അവരുടെ ലോഗിനിൽ Accept Allocation ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്‍റ് പട്ടിക ലഭിക്കും. ഇതിൽ വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ട കോളജുകളിലെ പ്രിൻസിപ്പൽമാരിൽനിന്ന് ആവശ്യമായ സന്ദേശം ലഭിച്ചാൽ വിദ്യാർഥികൾക്ക് ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്താം.  

Tags:    
News Summary - Delhi University degree Admission: First Allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.