ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ 2024-25 വർഷത്തെ വിവിധ ഡിഗ്രി, പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം www.spa.ac.inൽ പ്രസിദ്ധപ്പെടുത്തി. കോഴ്സുകൾ ചുവടെ:
പിഎച്ച്.ഡി (ഫുൾടൈം, പാർട്ട്ടൈം) വർഷത്തിൽ രണ്ടുതവണ പ്രവേശനം നൽകും. ഗവേഷണ വിഷയങ്ങൾ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷഫോറം, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: എം.ആർക്-(ആർക്കിടെക്ചറൽ കൺസർവേഷൻ/അർബൻ ഡിസൈൻ/ലാൻഡ്സ്കേപ് ആർക്കിടെക്ചർ); മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്; മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്)-ഇൻഡസ്ട്രിയൽ ഡിസൈൻ; മാസ്റ്റർ ഓഫ് പ്ലാനിങ് (എംപ്ലാൻ)-എൻവയോൺമെന്റൽ പ്ലാനിങ്/ഹൗസിങ്/റീജിയനൽ പ്ലാനിങ്/ട്രാൻസ്പോർട്ട് പ്ലാനിങ്/അർബൻ പ്ലാനിങ്.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഫീസ് 2500 രൂപ. പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി മാർച്ച് 27 വരെ അപേക്ഷിക്കാം. ഗേറ്റ്/സീഡ് യോഗ്യതയുള്ളവർക്ക് പി.ജി സ്കോളർഷിപ് അനുവദിക്കും.
ബാച്ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്), ബാച്ലർ ഓഫ് പ്ലാനിങ് (ബി. പ്ലാൻ) കോഴ്സ് പ്രവേശനം ‘ജെ.ഇ.ഇ മെയിൻ 2024’ റാങ്ക് അടിസ്ഥാനത്തിലാണ്.
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് admission@spa.ac.in എന്ന ഇ-മെയിലിലും 8527738564 (രാവിലെ 10 മുതൽ അഞ്ചുമണി വരെ) എന്ന ഹെൽപ് ലൈൻ നമ്പരിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.