സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആൻഡ് മാനേജ്മെന്റിൽ ഡിഗ്രി, പി.ജി

ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കോയമ്പത്തൂരിലെ (പീലമേട്) സർദാർ വല്ലബ്ഭായ് പട്ടേൽ ഇന്റർനാഷനൽ സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആൻഡ് മാനേജ്മെന്റ് 2024-25 വർഷം നടത്തുന്ന കോഴ്സുകളിൽ പ്രവേശനത്തിന് മേയ് 31 വരെ അപേക്ഷിക്കാം.

ബിരുദ കോഴ്സുകൾ: ബി.എസ്‍സി-ടെക്സ്റ്റൈൽസ്, ബി.എസ്‍സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്

മൂന്നുവർഷത്തെ മുഴുവൻ സമയ കോഴ്സുകളാണിത്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ (ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മതി) വിജയിച്ചിരിക്കണം. വൊക്കേഷനൽ വിഭാഗത്തിൽ ടെക്സ്റ്റൈൽ വിഷയം പഠിച്ചവരെയും പരിഗണിക്കും.

ബി.ബി.എ-ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ് (മൂന്ന് വർഷം) ബി.എസ്.സി-ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ (3/4 വർഷം).

യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. (ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 45 ശതമാനം മതി).

ബിരുദാനന്തര ബിരുദ കോഴ്സ്: എം.ബി.എ -ടെക്സ്റ്റൈൽ/അപ്പാരൽ/റീട്ടെയിൽ/ടെക്നിക്കൽ ടെക്സ്റ്റൈൽസ്/ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്.

രണ്ടുവർഷത്തെ മുഴുവൻ സമയ കോഴ്സ്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം (ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 45 ശതമാനം, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതിയാകും)

ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസും വിജ്ഞാപനവും www.svpitm.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. പഠനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും. അന്വേഷണങ്ങൾക്ക് admission@svpitm.ac.in എന്ന ഇ-മെയിലിലും 7010422582, 9843814145, 0422-2570855 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.

Tags:    
News Summary - Degree in School of Textiles and Management- PG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.