മലപ്പുറം: ബിരുദ പഠന പ്രവേശനത്തിന് ഡി.എൽ.എഡ് വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) നൽകാത്തത് അധ്യാപക വിദ്യാർഥികളെ കുഴക്കുന്നു. ഡി.എൽ.എഡ് വിദ്യാർഥികളുടെ കോഴ്സ് പൂർത്തിയാകാത്ത സാഹചര്യത്തിൽ ടി.സി നൽകാൻ കഴിയില്ലെന്നാണ് സ്ഥാപന മേധാവികളുടെ നിലപാട്. ഇതോടെ ബിരുദ പഠനത്തിന് അപേക്ഷ നൽകിയ നിരവധി വിദ്യാർഥികളാണ് പ്രവേശനം നേടാൻ കഴിയാതെ പ്രയാസപ്പെടുന്നത്.
ജൂലൈയിലാണ് ബിരുദ പ്രവേശന നടപടികൾ പുരോഗമിക്കുന്നത്. എന്നാൽ, ആഗസ്റ്റോടെയാണ് ഡി.എൽ.എഡ് വിദ്യാർഥികളുടെ കോഴ്സുകൾ പൂർത്തിയാകുക. ഇത് കഴിഞ്ഞ് ടി.സി ലഭിച്ചിട്ട് ബിരുദ കോഴ്സുകൾക്ക് ചേരാൻ ഡി.എൽ.എഡ് വിദ്യാർഥികൾക്ക് കഴിയാതെവരും. ഇതോടെ ഇവർ ബിരുദ പഠനത്തിന് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ വർഷവും ഇതേ സാഹചര്യമുണ്ടായിരുന്നു. തുടർന്ന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയ്നിങ് (എസ്.സി.ഇ.ആർ.ടി) പ്രത്യേക ഉത്തരവിറക്കിയാണ് പ്രശ്നം പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.