ന്യൂഡൽഹി: രാജ്യത്തെ വിവിധ സ്‌കൂളുകളിലായി കഴിഞ്ഞ വർഷം മാത്രം 95 ലക്ഷം അധ്യാപകരുടെ കുറവുണ്ടായെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സർക്കാർ സ്കൂളുകളിൽ മാത്രം 48 ലക്ഷം അധ്യാപകരുടെ കുറവാണുണ്ടായത്. സ്വകാര്യ സ്കൂളുകളിൽ 35 ലക്ഷം അധ്യാപകർ കുറഞ്ഞെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി പാർലമെന്റിൽ അറിയിച്ചു.
1.95 ശതമാനം അധ്യാപകരുടെ കുറവാണ് രാജ്യത്തുണ്ടായത്. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 1.45 ശതമാനവും സർക്കാർ സ്കൂളുകളിൽ 0.9 ശതമാനവും സ്വകാര്യ സ്‌കൂളുകളിൽ 2.94 ശതമാനവും കുറവുണ്ടായി.
വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്നും അധ്യാപകരുടെ നിയമനം, സേവനം, വിന്യാസം എന്നിവ അതത് സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണ്. ഒഴിവുകൾ സമയബന്ധിതമായി നികത്താൻ കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർഥിച്ചുട്ടുണ്ടെന്ന് അന്നപൂർണാ ദേവി വ്യക്തമാക്കി.
നിയമനം തുടർച്ചയായ പ്രക്രിയയാണ്. വിരമിക്കൽ, രാജി, വിദ്യാർഥികളുടെ വർധനവിന്റെ ഫലമായുള്ള അധ്യാപകരുടെ ആവശ്യകത തുടങ്ങിയ നിരവധി ഘടകങ്ങൾ കാരണം ഒഴിവുകൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.