കളമശ്ശരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദേശഭാഷ വിഭാഗം നടത്തുന്ന ഓഫ്ലൈന് ഫ്രഞ്ച്, പി.ജി ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഓണ്‍ലൈന്‍ ജാപ്പനീസ് കോഴ്സുകളിലേക്ക് 17ന് രാവിലെ 11നും ജര്‍മന്‍ (ഹൈബ്രിഡ് മോഡ്- ഈവനിങ്) കോഴ്സിലേക്ക് 18ന് 11നും സ്പോട്ട് അഡ്മിഷന് നടത്തും. ഒഴിവുള്ള ജനറല്‍, ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റും ഫീസും സഹിതം വകുപ്പ് ഓഫിസില്‍ എത്തണം. ജര്‍മന്‍ കോഴ്സിന് പ്ലസ്ടു ആണ് യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് പ്രവേശന പരീക്ഷ ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് 6282167298 എന്ന നമ്പറിലോ defl@cusat.ac.in ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.