കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ 2023 അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് (കുസാറ്റ് ക്യാറ്റ്-2023) പിഴയില്ലാതെ ഫെബ്രുവരി 26 വരെയും പിഴയോടുകൂടി മാര്‍ച്ച് ആറുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
എം.ബി.എക്കുള്ള അപേക്ഷകള്‍ പിഴകൂടാതെ ഫെബ്രുവരി 26വരെയും പിഴയോടുകൂടി മാര്‍ച്ച് ആറുവരെയും സമര്‍പ്പിക്കാം. എം.ടെക് കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടുവരെയും (പിഴയില്ലാതെ) പിഎച്ച്.ഡി, ഡിപ്ലോമ പ്രോഗ്രാമുകള്‍ ഏപ്രില്‍ 17 വരെയുമാണ്. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 18 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സി.ബി.ടി) പരീക്ഷ ഏപ്രില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന് വെബ്സൈറ്റ് https://admissions.cusat.ac.in/ സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.