തിരുവനന്തപുരം: പിന്നാക്ക വിഭാഗ വികസന വകുപ്പ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി) ഉദ്യോഗാർഥികൾക്ക് സിവിൽ സർവിസ്, ബാങ്കിങ് സർവിസ്, മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, യു.ജി.സി-നെറ്റ്, ജെ.ആർ.എഫ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് പരിശീലനം നേടാൻ ധനസഹായം നൽകുന്നു. എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിപ്രകാരം ഇ-ഗ്രാന്റ്സ് 3.0 ഓൺലൈൻ പോർട്ടൽ മുഖേന ഒക്ടോബർ 15 വരെ അപേക്ഷിക്കാം. വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in ൽ. കൂടുതൽ വിവരം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫിസുകളിൽ.
മെറിറ്റ് സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാം
തിരുവനന്തപുരം: 2022-23 സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് (ഫ്രഷ്) അർഹരായ വിദ്യാർഥികളിൽനിന്ന് രണ്ടും മൂന്നും വർഷത്തെ സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികളുടെ ലിസ്റ്റ് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ. കൂടുതൽ വിവരങ്ങൾക്ക്: 9446780308.
പരീക്ഷ ടൈംടേബിൾ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.എ, ഒന്നും മൂന്നും അഞ്ചും ഏഴും സെമസ്റ്റർ ബി.എഫ്.എ, ഒന്നും മൂന്നും സെമസ്റ്ററുകൾ പി.ജി പ്രോഗ്രാമുകൾ, ഒന്നാം സെമസ്റ്റർ ഡിപ്ലോമ /പി.ജി ഡിപ്ലോമ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.