ഇൻഷുറൻസിലും മാനേജ്മെന്റിലും ഫോക്കസ് നൽകുന്ന ദ്വിവത്സര ഫുൾടൈം പി.ജി.ഡി.എം കോഴ്സ് പഠിക്കാൻ പുണെയിലെ നാഷനൽ ഇൻഷുറൻസ് അക്കാദമിയിൽ അവസരം. കേന്ദ്ര പൊതുമേഖല ഇൻഷുറൻസ് കമ്പനികളുടെ സംയുക്ത സംരംഭമായ അക്കാദമി 1980ലാണ് സ്ഥാപിത്മായത്.

എ.ഐ.സി.ടി.ഇയുടെ അനുമതിയോടും എൻ.ബി.എയുടെ അക്രഡിറ്റേഷനോടും കൂടിയാണ് കോഴ്സ് നടത്തുന്നത്. എം.ബി.എക്ക് തുല്യം. 100 ശതമാനം തൊഴിൽ നൽകിയ റെക്കോഡുള്ള സ്ഥാപനമാണിത്. 2025 -27 ബാച്ച് പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി. എം) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദമെടുത്തവർക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പ്രായപരിധി 1.7.2025ൽ 28 വയസ്സ്. പട്ടിക ജാതി, വർഗ, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 30 വയസ്സുവരെയാകാം. ഐ.ഐ.എം കാറ്റ് -2024, സിമാറ്റ്/എക്സാറ്റ് 2025 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം, പ്രവൃത്തി പരിചയം, അക്കാദമിക് മെറിറ്റ് എന്നിവയും പ്രവേശന മാനദണ്ഡത്തിൽപെടും.

വിശദവിവരങ്ങൾ https:\\pgdm.niapune.org.in/admissions, www.niapune.org.in എന്നീ വെബ്സൈറ്റുകളിലുണ്ട്. ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാവുന്നതാണ്.

ആകെ 180 സീറ്റ് (ജനറൽ -72, ഇ.ഡബ്ല്യു.എസ് 18, ഒ.ബി.സി -നോൺ ക്രിമീലെയർ -49, എസ്.സി 27, എസ്.ടി 13, ഭിന്നശേഷിക്കാർ -1) ട്യൂഷൻ ഫീസ് -രണ്ടു വർഷത്തേക്ക് 11 ലക്ഷം രൂപ. അർഹതയുള്ളവർക്ക് സ്കോളർഷിപ് ലഭ്യമാകും.

PGDM കോഴ്സിൽ 60 ശതമാനം മാർക്കറ്റിങ്, എച്ച്.ആർ, ഐ.ടി, ലോ, ഫിനാൻസ്, അക്കൗണ്ടിങ്, ഇക്കണോമിക്സ് അടക്കമുള്ള മാനേജ്മെന്റ് വിഷയങ്ങളും 40 ശതമാനം ലൈഫ്, നോൺലൈഫ്, ​െഹൽത്ത് അടക്കമുള്ള ഇൻഷുറനസ് വിഷയങ്ങളും പഠിപ്പിക്കും. സെമിനാറുകളിലും കോൺഫറൻസുകളിലും പ​ങ്കെടുക്കണം. എട്ടാഴ്ചത്തെ സമ്മർ ഇ​ന്റേൺഷിപ്പുമുണ്ട്. മികച്ച പഠന സൗകര്യങ്ങൾ ലഭ്യമാണ്.

പഠിച്ചിറങ്ങുന്നവർക്ക് എക്സിക്യൂട്ടിവ്, മാനേജീരിയൽ തസ്തികകളിലും ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിലും മാറ്റുമാണ് തൊഴിൽസാധ്യത. ഐ.ടി, കൺസൽട്ടിങ് കമ്പനികളിലും ആകർഷകമായ ശമ്പളത്തിൽ ജോലി നേടാം.

ഇൻഷുറൻസ് ബ്രോക്കറായും നിരവധി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാനാകും. കഴിഞ്ഞ ബാച്ചുകാർക്ക് 22 ലക്ഷം വരെ വാർഷികശമ്പളത്തിൽ ജോലി നേടാനായിട്ടുണ്ട്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും. 

Tags:    
News Summary - Come and learn insurance management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.