ന്യൂഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ റെസിഡൻഷ്യൽ കോച്ചിങ് അക്കാദമി 2026ലെ സിവിൽ സർവിസസ് പ്രിലിമിനറി, മെയിൻ ന്യൂനപക്ഷ സമുദായം പട്ടികജാതി വർഗം എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കും വനിതകൾക്കും സൗജന്യ പരിശീലനം നൽകുന്നു. ഹോസ്റ്റൽ സൗകര്യമുണ്ട്. ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1200 രൂപ + ബാങ്ക് ചാർജ്. പ്രവേശനം 100 പേർക്ക്.
ജൂൺ 15 ഞായറാഴ്ച രാവിലെ 10 മുതൽ ഒരുമണി വരെ കോഴിക്കോട്, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലഖ്നോ, പട്ന, കൊൽക്കത്ത, ജയ്പൂർ, ഗുവാഹതി, ശ്രീനഗർ, ജമ്മു കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് സെലക്ഷൻ. ജനറൽ സ്റ്റഡീസ് (ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങൾ), ഉപന്യാസമെഴുത്ത് അടങ്ങിയ പരീക്ഷ വഴി പൊതുവിജ്ഞാനം, ലോജിക്കൽ ആൻഡ് ക്രിട്ടിക്കൽ തിങ്കിങ്, റീസണിങ്, കോംപ്രിഹെൻഷൻ എബിലിറ്റി എന്നിവ പരിശോധിക്കപ്പെടും. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ www.jmi.ac.in ൽ ലഭിക്കും.
താൽപര്യമുള്ളവർക്ക് മേയ് 28 വരെ https://admission.jmi.ac.in ൽ ഓൺലൈനിൽ അപേക്ഷിക്കാം. പരീക്ഷാഫലം ജൂലൈ 14ന് പ്രസിദ്ധപ്പെടുത്തും. ജൂലൈ 21 മുതൽ ആഗസ്റ്റ് രണ്ടുവരെയാണ് ഇന്റർവ്യൂ. അന്തിമഫലം ആഗസ്റ്റ് എട്ടിന് അറിയാം. സെപ്റ്റംബർ ഒന്നിന് കോച്ചിങ് ക്ലാസുകൾ ആരംഭിക്കും. മികച്ച പഠന പരിശീലന സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.