Posted On
date_range Updated On
date_range ഒന്നുമുതൽ ഒൻപതു വരെ പഠിക്കുന്നവർക്ക് രാവിലെ സ്കൂളിൽ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഒന്നുമുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രാവിലെ സ്കൂളിൽ വന്ന് പരീക്ഷയ്ക്ക് പഠിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. ഹൈസ്കൂളിെൻറ ഭാഗമല്ലാത്ത ഒന്നുമുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഹൈസ്കൂളിന്റെ ഭാഗമായ ഒന്നുമുതൽ ഒൻപത് വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഈ സൗകര്യം ഒരുക്കണം പൊതുവിദ്യാഭ്യാസ ഡയറക്ടറിനാണ് ഈ നിർദ്ദേശം നൽകിയത്.
കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അംഗം പി.പി. ശ്യാമള ദേവി എന്നിവരുൾപ്പട്ട ഡിവിഷൻ ബഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.