കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി; വിദ്യാർഥികളുമായി 'മുഖാമുഖം' സംവാദത്തിന് തുടക്കം

കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള മു​ഖാ​മു​ഖം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ലാണ് മു​ഖാ​മു​ഖം പരിപാടിക്ക് തുടക്കമായത്.

വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ‘മുഖാമുഖ’മെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുമ്പ് വിജയകരമായ രീതിയില്‍ പ്രൊഫഷണല്‍ വിദ്യാർഥി സംഗമം നടത്തിയിരുന്നു. വിദ്യാർഥികളുടെ ആശയങ്ങള്‍ പ്രകടമാക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് ഇത്തരം സംവാദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ ആശയങ്ങള്‍ ഒരു മറച്ചുവെക്കലും ഇല്ലാതെ അവതരിപ്പിക്കാം. ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് മനസ്സില്‍ കരുതിയ ആശയങ്ങള്‍ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കുവെക്കാം. ഭാവിയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തും പറയാം. പ്രായോഗികത നടപ്പാക്കുന്നവര്‍ നിശ്ചയിക്കട്ടെ. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കുമെന്നും അത് പരിഗണിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുമിച്ചുചേര്‍ത്ത് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നവകേരള സദസ്സിന്റെ തുടര്‍ച്ചയാണിത്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസമേഖലയിലും കൊണ്ടുവരണം. ഫലപ്രദമായ ഒട്ടേറെ അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോവേണ്ടതുണ്ട്. കൂടുതല്‍ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ന​വ​കേ​ര​ള സ​ദ​സ്സു​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യി സം​സ്ഥാ​ന​ത്തെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി ന​ട​ത്തു​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​ക​ളി​ലെ ആ​ദ്യ ഇ​ന​മാ​ണ് വിദ്യാർഥികളുമായുള്ള സംവാദം. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ര്‍, സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള പ്ര​ഗ​ല്ഭ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കുന്നുണ്ട്.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, മെ​ഡി​ക്ക​ൽ കോ​ള​ജ്, വെ​റ്റ​റി​ന​റി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കേ​ര​ള ക​ലാ​മ​ണ്ഡ​ലം എ​ന്നി​വ ഉ​ള്‍പ്പെ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ള്‍, പ്ര​ഫ​ഷ​ന​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ എ​ല്ലാ കോ​ള​ജു​ക​ളി​ൽ​നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, പാ​ഠ്യ-​പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ, വി​ദ്യാ​ർ​ഥി യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് മു​ഖാ​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags:    
News Summary - chief ministers mukhamukham programme started in kozhikode a

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.