കേന്ദ്രീകൃത അലോട്മെന്‍റ് നടപടികൾ ആരംഭിച്ചു -മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്ക് 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/കോസ്റ്റ് ഷെയറിങ്/സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കാം. www.cee. kerala.gov.in എന്ന വെബ്സൈറ്റിൽ ഓപ്ഷനുകൾ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.

വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം: 0471 2525300

Tags:    
News Summary - Centralized allotment process started - Minister Dr. R. Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT