11 ലക്ഷം ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ തടഞ്ഞ് കേന്ദ്രം; അപേക്ഷകൾ പുനപ്പരിശോധിക്കാൻ നിർദേശം

ന്യൂഡൽഹി: 11 ലക്ഷത്തിലധികം ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് ചുവപ്പുകൊടി കാണിച്ച് കേന്ദ്രം. 2022-23 അധ്യയന വർഷത്തിൽ ആകെ ലഭിച്ച 18.18 ലക്ഷം സ്‌കോളർഷിപ്പ് അപേക്ഷകളിൽ 11.65 ലക്ഷം അപേക്ഷകളാണ് കേന്ദ്ര സർക്കാറിന് കീഴിലുള്ള ന്യൂനപക്ഷ കാര്യ മന്ത്രാലയം (MoMA) തടഞ്ഞിരിക്കുന്നത്. തടഞ്ഞതിൽ പുതിയ അപേക്ഷകളും പുതുക്കാനുള്ള അപേക്ഷകളും ഉൾപ്പെടുന്നു. ഈ അപേക്ഷകൾ പുനപ്പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ജനുവരിയിൽ കേന്ദ്ര സർക്കാർ ഏജൻസികൾ പരിശോധിച്ച് അനുമതി നൽകിയ അപേക്ഷകളാണ് മാർച്ചിൽ വീണ്ടും തടഞ്ഞിരിക്കുന്നത് എന്നതാണ് വിചിത്രം. അപേക്ഷകളിൽ 38.30 ശതമാനം അപേക്ഷകൾ (7.22 ലക്ഷം) മാത്രം സ്വീകരിക്കുകയും 61.70 ശതമാനം നിരസിക്കുകയും ചെയ്തിട്ടുമുണ്ട്. നാക് എ പ്ലസ് ഗ്രേഡുള്ള മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയെ സ്‌കോളർഷിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - Central Govt ‘Red Flags’ Over 11 Lakh Minority Community Students’ Scholarships, Threatens Their Educational Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.