പാലക്കാട്: സി.ബി.എസ്.ഇ സ്കൂളുകളിൽ രാഷ്ട്രീയ ഇ-പുസ്തകാലയ നടപ്പാക്കാൻ നിർദേശിച്ച് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വിജ്ഞാപനം. ഡിസംബർ 29ന് ഇറങ്ങിയ സർക്കുലർ പ്രകാരമാണ് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ രാഷ്ട്രീയ ഇ-പുസ്തകാലയ ഒരുക്കാൻ നിർദേശമുള്ളത്. വിദ്യാർഥികൾക്കായി പഠനത്തിനും വായനക്കും അനുയോജ്യമായ അക്കാദമിക് അല്ലാത്ത പുസ്തകങ്ങൾ ഉൾപ്പെടുത്തിയതാണ് രാഷ്ട്രീയ ഇ-പുസ്തകാലയ.
മൂന്ന്-എട്ട് വയസ്സ്, എട്ട്-11 വയസ്സ്, 11-14 വയസ്സ്, 14ന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ തിരിച്ചാണ് 23 ഭാഷകളിൽ 200ലധികം പ്രസാധകരുടെ 5500ലധികം പുസ്തകങ്ങൾ ഇ-പുസ്തകാലയയിൽ ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രീയ ഇ-പുസ്തകാലയ രജിസ്റ്റർ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സ്കൂളിലെ കമ്പ്യൂട്ടർ ലാബ് അല്ലെങ്കിൽ സ്മാർട്ട്-ക്ലാസ്റൂം സൗകര്യങ്ങൾ ഉപയോഗിക്കാനാണ് സി.ബി.എസ്.ഇ നിർദേശം. രാഷ്ട്രീയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, ലേഖനങ്ങൾ, ഗവേഷണപ്രബന്ധങ്ങൾ, ഭരണഘടന, നിയമങ്ങൾ, പ്രസംഗങ്ങൾ, ചരിത്രരേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്ന ഇലക്ട്രോണിക് പുസ്തകശാലയാണ് രാഷ്ട്രീയ ഇ-പുസ്തകാലയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.