സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ടാം ക്ലാസ്​ ആദ്യ ടേം പരീക്ഷ നവംബർ -ഡിസംബർ മാസങ്ങളിൽ

ന്യൂഡൽഹി: സി.ബി.എസ്​.ഇ (സെൻട്രൽ ബോർഡ്​ ഓഫ്​ സെക്കൻഡറി എജൂക്കേഷൻ) പത്ത്​, പ​ന്ത്രണ്ടാം ക്ലാസ്​ വിദ്യാർഥികളുടെ ആദ്യ ടേം പരീക്ഷ നവംബർ -ഡിസംബർ മാസങ്ങളിലായി നടക്കും. പുതുക്കിയ സിലബസും സാമ്പിൾ പേപ്പറുകളും സി.ബി.എസ്​.ഇ പ്രസിദ്ധീകരിച്ചു. പരീക്ഷ ടൈംടേബിൾ ഒക്​ടോബർ പകുതിയോടെ ലഭ്യമാകും.

ഈ അധ്യയന വർഷം വിഭജിച്ച്​ രണ്ടു ടേമുകളിലായി പരീക്ഷ നടത്താൻ സി.ബി.എസ്​.ഇ തീരുമാനിക്കുകയായിരുന്നു​. ആദ്യമായാണ്​ സി.ബി.എസ്​.ഇ രണ്ടുടേമുകളായി പരീക്ഷ നടത്തുന്നത്​.

രണ്ടാംടേം പരീക്ഷ 2022 മാർച്ച്​ -ഏപ്രിൽ മാസങ്ങളിലായി നടക്കും. രണ്ടുടേമുകളുടെയും മാർക്കിന്‍റെ അടിസ്​ഥാനത്തിലാകും അന്തിമഫലം.

ആദ്യടേമിൽ മൾട്ടിപ്പ്​ൾ ചോയ്​സ്​ ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. 90 മിനിറ്റായിരിക്കും പരീക്ഷ. സിലബസിന്‍റെ 50 ശതമാനത്തിൽനിന്ന്​ ചോദ്യങ്ങളുണ്ടാകും.

സി.ബി.എസ്​.ഇ 2021-22 പുതുക്കിയ സിലബസ്​ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഇതിൽ ആദ്യടേമിലെ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ പാഠഭാഗങ്ങളും ചോദ്യ പാറ്റേണുകളുമുണ്ട്​.

അതേസമയം, പത്ത്​ -പന്ത്രണ്ടാം ക്ലാസ്​ പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികളുടെ പട്ടിക സമർപ്പിക്കാൻ ബോർഡ്​ സ്​കൂളു​ക​േളാട്​ ആവശ്യപ്പെട്ടു. ​www.cbse.gov.in വെബ്​സൈറ്റിലൂടെ സ്​കൂളുകൾക്ക്​ വിവരങ്ങൾ സമർപ്പിക്കാം. 

Tags:    
News Summary - CBSE Class 10, 12 Term 1 Exams To Be Held In November-December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.