സി.ബി.എസ്.ഇ ഇംപ്രൂവ്​മെന്‍റ്, കംപാർട്ട്​മെന്‍റ്​​ പരീക്ഷ 16 മുതൽ

ന്യൂഡൽഹി: സി.ബി.എസ്.ഇ  ഇംപ്രൂവ്​മെന്‍റ്,​ കംപാർട്ട്​മെന്‍റ്​​ പരീക്ഷകൾ ആഗസ്റ്റ്​ 16 മുതൽ സെപ്റ്റംബർ 15 വരെ നടക്കും. ഇംഗ്ലീഷ് കോർ, ഫിസിക്കൽ എജ്യുക്കേഷൻ, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, ബയോളജി, ഇക്കണോമിക്സ് സോഷ്യോളജി, ഐപി, കമ്പ്യൂട്ടർ സയൻസ്, ഗണിതം, ഹിന്ദി, ​ജ്യോഗ്രഫി, ​ൈ​സക്കോളജി, ഹോം സയൻസ്, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലാണ്​ ഇംപ്രൂവ്​മെന്‍റ്​ പരീക്ഷ.

10, 12 ക്ലാസുകളിലെ പ്രൈവറ്റ്​, പത്രചാർ, കമ്പാർട്ട്മെന്‍റ്​ സെക്കൻഡ്​ ചാൻസ്​ എന്നിവർക്കും പരീക്ഷകൾ നടത്തും. ടൈംടേബ്​ൾ ഉടൻ പ്രസിദ്ധീകരിക്കും. കമ്പാർട്ട്മെന്‍റ്​ വിദ്യാർഥികൾ മാത്രമേ പരീക്ഷാഫീസ് നൽകേണ്ടതുള്ളൂവെന്നും സി.ബി.എസ്​.ഇ വിജ്​ഞാപനത്തിൽ അറിയിച്ചു. ചുരുക്കിയ സിലബസിൽ അനുസരിച്ചായിരിക്കും പരീക്ഷ. മാതൃകാ ചോദ്യപേപ്പറുകൾ ബോർഡ്​ വെബ്സൈറ്റിൽ ലഭ്യമാണ്​. രജിസ്ട്രേഷൻ പോർട്ടൽ വെബ്സൈറ്റിൽ ഉടൻ ലഭ്യമാകും.

ജൂലൈ 30നായിരുന്നു സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചത്​. കോവിഡ്​ കാരണം വാർഷിക പരീക്ഷ നടത്തിയിരുന്നില്ല. പകരം, 10, 11 ക്ലാസ്​ പരീക്ഷകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്ക്​ മാർക്ക്​ നൽകിയിരുന്നത്​. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

Tags:    
News Summary - CBSE Class 10, 12 results 2021: Board to conduct improvement, compartment exams from August 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.