ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പൊതുപരീക്ഷകൾക്ക് ശനിയാഴ്ച തുടക്കമായി. 7800 പരീക്ഷാ കേന്ദ്രങ്ങളിലായി 42 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. പത്താം ക്ലാസിൽ 84 വിഷയങ്ങളിലായി 24.12 ലക്ഷം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ 120 വിഷയങ്ങളിലായി 17.88 വിദ്യാർഥികളും പരീക്ഷയെഴുതും. ഇന്ത്യയിൽ 7842 കേന്ദ്രങ്ങളിലും വിദേശത്ത് 26 കേന്ദ്രങ്ങളിലുമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷയുടെ ആദ്യ ദിവസം പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ് (ഭാഷയും സാഹിത്യവും) പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് സംരംഭകത്വവുമായിരുന്നു വിഷയങ്ങൾ. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18നും 12ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷാ സമ്മർദം നിയന്ത്രിക്കാൻ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ കൗൺസലിങ് സേവനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.