പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ്
തേഞ്ഞിപ്പലം: ബി.കോം, ബി.ബി.എ, ബി.എച്ച്.എ (സി.ബി.സി.എസ്.എസ്-യു.ജി) 2022 പ്രവേശനം സീരീസ് വിദ്യാര്‍ഥികളുടെ പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഫീസടച്ച രസീത് സഹിതം ബി.കോം വിഭാഗത്തില്‍ അപേക്ഷിക്കണം. ഫീസ്: 320 രൂപ (തപാല്‍ ചാര്‍ജ്: 50 രൂപ).
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി (സി.സി.എസ്.എസ് 2024 പ്രവേശനം) നവംബര്‍ 2025 പരീക്ഷാഫലം https://uoc.kreap.co.in ൽ .
ബിസിനസ് ക്വിസ്
ശാസ്ത്രയാന്‍ ഓപണ്‍ ഹൗസ് 2025-26ന്റെ ഭാഗമായി കോമേഴ്സ് ആൻഡ് മാനേജ്‌മെന്റ് പഠനവകുപ്പ് സര്‍വകലാശാലക്ക് കീഴിലെ വിദ്യാര്‍ഥികള്‍ക്ക് ബിസിനസ് ക്വിസ് സംഘടിപ്പിക്കുന്നു. 27ന് രാവിലെ 10ന് പഠനവകുപ്പ് സെമിനാര്‍ ഹാളിലാണ് മത്സരം.
പഠനവകുപ്പുകളിലെയും കോളജുകളിലെയും ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 1000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 26നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 94968 31659.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.