മൂന്നാം വര്‍ഷ ബി.എച്ച്.എം (2019 പ്രവേശനം) ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷയുടെയും 2017, 18 പ്രവേശനം സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
ബി.ബി.എ-എല്‍.എല്‍.ബി. ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്, റെഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (സി.യു.സി.എസ്.എസ് 2012 മുതല്‍ 2017, സി.സി.എസ്.എസ് 2017) സെപ്റ്റംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടി.എ ആറാം സെമസ്റ്റര്‍ റെഗുലര്‍ (2020 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്സ്, അക്വാകള്‍ചര്‍ എം.കോം ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണഫലം പ്രസിദ്ധീകരിച്ചു. വിദൂരവിഭാഗം എം.എസ്.സി മാത്തമാറ്റിക്സ് ഏപ്രില്‍ 2021 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം ഒന്നാം വര്‍ഷ എം.എ സോഷ്യോളജി, ഹിസ്റ്ററി, ഹിന്ദി മേയ് 2021, ഹിന്ദി നവംബര്‍ 2020, അവസാന വര്‍ഷ ഇംഗ്ലീഷ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍ ഏപ്രില്‍ 2023 പരീക്ഷ ജൂലൈ മൂന്നിന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
സര്‍വകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.ബി.എ, എം.കോം, എം.ടി.എ, എം.എല്‍.ഐ.എസ്.സി (സി.സി.എസ്.എസ്) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ ജൂലൈ 12ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ ബി.വോക്, ഓര്‍ഗാനിക് ഫാമിങ് നവംബര്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷ 26ന് തുടങ്ങും. സമയക്രമം വെബ്സൈറ്റില്‍.
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ/ബി.എ അഫ്സല് ഉല് ഉലമ (സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന 2021 പ്രവേശനം പരീക്ഷാര്‍ഥികള്‍ക്ക് 20 മുതല്‍ ടോക്കണ്‍ രജിസ്ട്രേഷന് ചെയ്യാം. ലിങ്ക് വെബ്സൈറ്റില്‍. ഫീസ് 2595 രൂപ.
23ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ് റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ജൂലൈ 2023 പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജൂണ്‍ ഒന്നുമുതല്‍ പ്രബല്യത്തിലാക്കിയ പുതുക്കിയ ഫീസ് നിരക്ക് ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും ബാധകമാക്കി. സെമസ്റ്റര്‍ രജിസ്ട്രേഷന് 525 രൂപയും അഞ്ച് പേപ്പറുകള്‍ വരെ പേപ്പര്‍ ഒന്നിന് 2900 രൂപയും അധികം വരുന്ന ഓരോ പേപ്പറിനും 1050 രൂപയുമാണ് പുതുക്കിയ നിരക്ക്.
കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ചവരുടെ ആദായനികുതി വിവരങ്ങള്‍ അടങ്ങിയ ഫോം 16 സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പെന്‍ഷനേഴ്സ് സ്പോട്ട് എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്ത് നിശ്ചിത തീയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്യണം.
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് /എയ്ഡഡ് കോളജുകളില്‍ 2023-24 അധ്യയനവര്‍ഷത്തേക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് 26ന് വൈകീട്ട് അഞ്ചുവരെ നീട്ടി. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ admission.uoc.ac.in ല്‍ ലഭിക്കും.ഫോണ്‍: 0494 2407016, 2407017, 2660600.
കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളജ് 2023-2024 അധ്യയനവര്‍ഷത്തെ ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ്, മെക്കാനിക്കല്‍ എൻജിനീയറിങ്, പ്രിന്റിങ് ടെക്നോളജി, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം.
20,000 രൂപയാണ് ട്യൂഷന് ഫീസ്. അര്‍ഹരായവര്‍ക്ക് ഇ-ഗ്രാന്റ്സ്, എം.സി.എം മുതലായ സ്കോളര്‍ഷിപ്പുകൾ നല്‍കും. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്കും എന്‍.ആര്.ഐ ക്വോട്ടയില്‍ പ്രവേശനം നേടാന്‍ അവസരവുമുണ്ട്. ഫോണ്‍: 9567172591.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.