കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

ബി.സി.എ, എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മഞ്ചേരി സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ (സംവരണ വിഭാഗം), എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ജനറല്‍, സംവരണ വിഭാഗങ്ങളില്‍) കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും.

പ്രവേശന നടപടികള്‍ 19ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9746594969, 8667253435, 9747635213.

തൃശൂര്‍ അരണാട്ടുകര ജോൺ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 20ന് രാവിലെ 11ന് ഹാജരാകണം.

ഫോണ്‍: 9745644425, 9946623509, 9744221152. കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സി.സി.എസ്.ഐ.ടിയില്‍ എം.സി.എക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 20 വരെ പ്രവേശനം നടത്തുന്നു.

റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ക്കും മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 8943129076, 8075693824.

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2022-23 അധ്യയനവര്‍ഷത്തെ ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫർമേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, പ്രിന്റിങ് ടെക്‌നോളജി എന്നീ വിഭാഗങ്ങളിലേക്കാണ് 20 മുതല്‍ 22 വരെ സ്‌പോട്ട് അഡ്മിഷന്‍. കീം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജ് ഓഫിസില്‍ 12 മണിക്കുള്ളില്‍ ഹാജരാകണം.

സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. പ്രവേശന പരീക്ഷയെഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ ക്വോട്ട വഴി പ്രവേശനത്തിന് അവസരമുണ്ട്. വിശദവിവരങ്ങള്‍ കോളജ് വെബ്‌സൈറ്റില്‍. ഫോണ്‍: 9567172591, 9188400223.

എം.എഡ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ 2022-24 എം.എഡ് ബാച്ചില്‍ ഒഴിവുള്ള ജനറല്‍ സംവരണ വിഭാഗങ്ങളില്‍ പ്രവേശനം നടത്തുന്നു. പ്രൊവിഷനല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 20ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

ബി.എഡ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ സുല്‍ത്താന്‍ ബത്തേരി, പൂമല ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ബി.എഡിന് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 19ന് നാലിനുമുമ്പ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0493 6227221.

സൂക്ഷ്മപരിശോധന ഫലം

മൂന്നാം സെമസ്റ്റര്‍ എം.കോം, എം.എസ് സി ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബര്‍ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.