ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
തേഞ്ഞിപ്പലം: ആറാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട്ട്ടൈം ബി.ടെക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31നുമുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് നവംബര്‍ മൂന്നിനുമുമ്പ് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. മറ്റു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സര്‍വകലാശാല പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ റിസർച് മെത്തഡോളജി ഓഫ് സോഷ്യോളജി പേപ്പര്‍ പുനഃപരീക്ഷ 26ന് നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.ആർക് ജനുവരി 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. നാലാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ അവസാന വര്‍ഷ എം.എ മലയാളം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് പരീക്ഷകേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 18ന് നടക്കും.
മൂന്നാം സെമസ്റ്റര്‍ എം.ടി.എ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 19നുമുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ccsitmji@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. ഫോണ്‍: 9746594969.
നാനോസയന്‍സ് ആൻഡ് ടെക്‌നോളജി പിഎച്ച്.ഡി പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ സര്‍വകലാശാല പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളും സഹിതം 19നുമുമ്പ് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 20നുശേഷം നടത്തുന്ന അഭിമുഖത്തില്‍നിന്ന് തയാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്നാകും പ്രവേശനം.
തൃശൂര്‍ അരണാട്ടുകര ജോൺ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 17ന് രാവിലെ 11ന് സി.സി.എസ്.ഐ.ടി ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 9745644425, 9946623509, 9744221152.
2022-23 അധ്യയനവര്‍ഷത്തെ കോമേഴ്‌സ് ബി.എഡ് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. 15 മുതല്‍ കോളജുകള്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നടത്തും.
ബി.എഡ്, സ്‌പെഷല്‍ ബി.എഡ് പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം 17 മുതല്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കൂ. ഫോണ്‍: 0494 2407016, 2660600.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.