ജിപ്മെറിൽ ബി.എസ്.സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രവേശനം

പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) 2022-23 അധ്യയനവർഷത്തെ ബി.എസ്.സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകളിൽ പ്രവേശനത്തിന് നീറ്റ്-യു.ജി 2022 റാങ്കുകാരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു.

വിജ്ഞാപനം, പ്രോസ്പെക്ടസ് www.jipmer.edu.inൽ ജനുവരി 20 വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. നാലു വർഷത്തെ ഫുൾടൈം കോഴ്സുകളാണിത്. സീറ്റുകൾ: ബി.എസ്.സി നഴ്സിങ് 94, ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസസ് 87. ദേശീയതലത്തിലാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി & സുവോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർ സെക്കൻഡറി /തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 40 ശതമാനം മാർക്ക് മതി. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യൂ.ഡി) 45 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. 17 വയസ്സ് തികഞ്ഞിരിക്കണം. അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിലുണ്ട്.

അഡ്മിഷൻ കൗൺസലിങ് ഫെബ്രുവരി ഏഴിന് നടക്കും. ക്ലാസുകൾ ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും. ആകെ 181 പേർക്കാണ് പ്രവേശനം. എസ്.സി/എസ്.ടി, ഒ.ബി.സി നോൺക്രീമിലെയർ, ഇ.ഡബ്ല്യൂ.എസ്, പി.ഡബ്ല്യൂ.ഡി മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് സീറ്റുകളിൽ സംവരണമുണ്ട്. അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ്, കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ വിവിധ ഇനങ്ങളിലായി 11,410 രൂപ ആദ്യവർഷം ഫീസ് അടക്കണം.

Tags:    
News Summary - BSc Nursing and Allied Health Sciences Admission in Jipmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.