വിദ്യാർഥികൾക്ക് 10 കോടി രൂപയുടെ സ്കോളർഷിപ്പുകളുമായി ബിറ്റ്സ് പിലാനി

ദുബൈ: ബിറ്റ്സ് പിലാനി ദുബൈ കാമ്പസിലെ വിദ്യാർഥികൾക്കായി പത്തുകോടി രൂപയുടെ വിവിധ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. അടുത്ത അധ്യയന വർഷത്തിലേക്കുള്ള സ്കോളർഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നകത്. അണ്ടർ ഗ്രാജുവേറ്റ്, ബിരുദാനന്തര കോഴ്സുകളിൽ പഠനം നടത്തുന്നവർക്ക് അപേക്ഷിക്കാം. ഗ്രേഡ് 12 പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് 10 മുതൽ 40 ശതമാനം വരെ സ്കോളർഷിപ് നേടാൻ അവസരമുണ്ട്.

ബിറ്റ്സാറ്റ് സ്കോർ 200 ഉം അതിനു മുകളിലും ലഭിക്കുന്നവർക്ക് ആദ്യ വർഷ ട്യൂഷൻ ഫീസിന്റെ 25 മുതൽ 75 ശതമാനം വരെ സ്കോളർഷിപ് ലഭിച്ചേക്കും. വിദ്യാർഥികളിൽ 80 ശതമാനം പേർക്കും ആദ്യ വർഷമെങ്കിലും ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചതെന്ന് ദുബൈ ക്യാംപസ് ഡയറക്ടർ പ്രഫ. ആർ.എൻ സഹ വ്യക്തമാക്കി.

Tags:    
News Summary - bits pilani dubai campus scholarship uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.