എയിംസ് ന്യൂഡൽഹി ഡിസംബർ ഏഴിന് ദേശീയതലത്തിൽ നടത്തുന്ന ബയോ മെഡിക്കൽ റിസർച് എലിജിബിലിറ്റി ടെസ്റ്റിന് ഓൺലൈനിൽ നവംബർ 21 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ബയോ മെഡിക്കൽ/ ഹെൽത്ത് റിസർച് മേഖലകളിൽ പിഎച്ച്.ഡി പ്രോഗ്രാമിന് എൻറോൾ ചെയ്യാം. 250 പേർക്കാണ് അവസരം.
ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് ടെസ്റ്റിന് അപേക്ഷിക്കാം. ലൈഫ് സയൻസ്, സുവോളജി, ബോട്ടണി, ബയോ മെഡിക്കൽ സയൻസസ്, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ജനറ്റിക്സ്, ബയോടെക്നോളജി, ബയോഫിസിക്സ്, ബയോ ഇൻഫർമാറ്റിക്സ്, ഫോറൻസിക് സയൻസസ്, എൻവയൺമെന്റൽ സയൻസസ്, ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, മോളിക്യുലർ ബയോളജി, ബയോളജിക്കൽ സയൻസസ്, ഇക്കോളജി, ഇമ്യൂണോളജി, ന്യൂറോ സയൻസസ്, വെറ്ററിനറി സയൻസസ്, നഴ്സിങ് ബയോ സ്റ്റാറ്റിസ്റ്റിക്സ്, ഫാർമോളജി, ഫാർമസ്യൂട്ടിക്കൽ സയൻസസ്, പബ്ലിക് ഹെൽത്ത്, സോഷ്യൽ വർക്ക് വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാതെ എം.എസ് സി/ എം.ടെക്/ എം.ഫാർമ.
അവസാന വർഷ/ സെമസ്റ്റർ യോഗ്യതാ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി: 35 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും.
വിശദ വിവരങ്ങൾ www.aiimsexams.ac.inൽ ലഭിക്കും. അപേക്ഷാ ഫീസ് 2,000 രൂപ. എസ്.സി/ എസ്.ടി/ ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 1600 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട രീതി, പരീക്ഷാ ഘടന, സിലബസ് അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.