തിരുവനന്തപുരം, മാവേലിക്കര, തൃശൂർ എന്നിവിടങ്ങളിലെ സർക്കാർ ഫൈൻ ആർട്സ് കോളജുകളിലെ 2025-26 വർഷത്തെ ബാച്ലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ) പ്രവേശനത്തിന് ഓൺലൈനിൽ ജൂൺ 25 വരെ അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കോളജുകൾ.
യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം 17 വയസ്സ് തികയണം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫീസ് 600 രൂപ. പട്ടികജാതി/ വർഗക്കാർക്ക് 300 രൂപ മതി. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.dtekerala.gov.inൽ ലഭിക്കും. തിരുവനന്തപുരം, മാവേലിക്കര രാജ രവിവർമ ഫൈൻ ആർട്സ് കോളജുകളിൽ 50 സീറ്റുകൾ വീതം. കേരള സർവകലാശാലയോടാണ് അഫിലിയേഷൻ. തൃശൂർ ഫൈൻ ആർട്സ് കോളജിൽ 57 സീറ്റുണ്ട്. കാലിക്കറ്റ് സർവകലാശാലയുമായാണ് അഫിലിയേഷനുള്ളത്. കോഴ്സ് കാലാവധി നാലു വർഷം. തിരുവനന്തപുരം, മാവേലിക്കര കോളജുകളിൽ പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട് എന്നിവയും തൃശൂരിൽ പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട്, ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് എന്നിവയുമാണ് സ്പെഷലൈസേഷനുകൾ.
സെലക്ഷൻ: ജൂൺ 29ന് നടത്തുന്ന പ്രവേശന പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയാറാക്കി ജൂലൈ ഏഴിന് പ്രസിദ്ധപ്പെടുത്തും. ഒമ്പതിന് ആദ്യ സീറ്റ് അലോട്ട്മെന്റ് നടത്തും. ജൂലൈ 11നും 13നും മധ്യേ അലോട്ട്മെന്റ് െലറ്റർ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് 14ന് പ്രവേശനം നേടാം. ജൂലൈ 17ന് ക്ലാസുകൾ ആരംഭിക്കും. സെക്കൻഡ് അലോട്ട്മെന്റ് 18ന്. ജൂലൈ 22ന് പ്രവേശനം നേടാം.
കോഴ്സ് ഫീസ്: വാർഷിക ട്യൂഷൻ ഫീസ് 2085 രൂപ (രണ്ട് ഗഡുവായി അടക്കാം). വാർഷിക സ്പെഷൽ ഫീസ് 935 രൂപ. കോഷൻ ഡിപ്പോസിറ്റ് 250 രൂപ. (മൊത്തം 3360 രൂപ + വാഴ്സിറ്റി ഫീസ്). അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, പ്രവേശന പരീക്ഷയുടെ ഘടന, സിലബസ്, തെരഞ്ഞെടുപ്പ് നടപടികൾ, സംവരണം അടക്കമുള്ള കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.