നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) കാമ്പസുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്), മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്) പ്രവേശനത്തിന് ഓൺലൈനായി ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം. ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം കാമ്പസുകളിലാണ് നാലുവർഷത്തെ ബി.ഡെസ് കോഴ്സ് പ്രവേശനം.
അനിമേഷൻ ഫിലിം ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ എന്നിവ സ്പെഷലൈസേഷനുകളാണ്. യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്സര ഫുൾടൈം ഡിപ്ലോമക്കാരെയും പരിഗണിക്കും. മൊത്തം 425 സീറ്റുകളുണ്ട്.
രണ്ടര വർഷത്തെ എം.ഡെസ് കോഴ്സ് അഹ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ കാമ്പസുകളിലാണുള്ളത്. അനിമേഷൻ ഫിലിം ഡിസൈൻ, ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ഫോട്ടോഗ്രഫി ഡിസൈൻ, സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ.
ടോയ് ആൻഡ് ഗെയിം ഡിസൈൻ, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ, യൂനിവേഴ്സൽ ഡിസൈൻ, ഡിജിറ്റൽ ഗെയിം ഡിസൈൻ, ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ്, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, അപ്പാരൽ ഡിസൈൻ, ലൈഫ്സ്റ്റൈൽ ആക്സസറി ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ എന്നിവയാണ് സ്പെഷലൈസേഷനുകൾ. യോഗ്യത: ബിരുദം.
പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ അഡ്മിഷൻ ഹാൻഡ്ബുക്ക് എന്നിവ https://admissions.nid.edu ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 3000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 1500 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.