ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം സ്കൂളുകളിലേക്ക്

ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഗൗരവമായി പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും. സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവത്കരണം നടത്തും.

ബോഡി ഷെയിമിങ് വലിയ മാനസിക ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Awareness against body shaming to schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.