അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (എ.എസ്.ആർ.ബി) നെറ്റ്, സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്, സീനിയർ ടെക്നിക്കൽ ഓഫിസർ പരീക്ഷക്ക് 22 മുതൽ ഏപ്രിൽ 10വരെ രജിസ്റ്റർ ചെയ്യാം. വിജ്ഞാപനം www.asrb.org.inൽ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
60 കാർഷിക അനുബന്ധ വിഷയങ്ങളിൽ പി.ജിയുള്ളവർക്കാണ് അവസരം. നെറ്റ് അപേക്ഷ ഫീസ് 1000. ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് 500, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി, വനിതകൾ എന്നിവർക്ക് 250 മതി. എസ്.എം.എസ്, എസ്.ടി.ഒ പരീക്ഷകൾക്ക് 500 രൂപ മതി. ഇതിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി, വനിതകൾ എന്നിവർക്ക് ഫീസില്ല. പരീക്ഷഘടനയും സിലബസും തിരഞ്ഞെടുപ്പ് നടപടികളുമടക്കം വിശദവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് 163ഉം സീനിയർ ടെക്നിക്കൽ ഓഫിസർ തസ്തികയിൽ 32ഉം ഒഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.