ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള എൽ.ഐ.സി സുവർണ ജൂബിലി സ്കോളർഷിപ് 2025ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022-23/ 2023-24/ 2024-25 അധ്യയന വർഷത്തിൽ കുറഞ്ഞത് 60 ശതമാനമോ അല്ലെങ്കിൽ തത്തുല്യമായ സി.ജി.പി.എ േഗ്രഡോടോ കൂടി 10/ 12 ക്ലാസ്/ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ പാസാകുകയും ഒപ്പം 2025-26 അധ്യയന വർഷത്തിൽ ഒന്നാം വർഷ പ്രവേശനം നേടുകയും ചെയ്ത വിദ്യാർഥികൾക്കാണ് അഖിലേന്ത്യ അടിസ്ഥാനത്തിൽ എൽ.ഐ.സി സ്കോളർഷിപ്പുകൾ നൽകുന്നത്.
1) ബിരുദ പഠനത്തിനുള്ള ജനറൽ സ്കോളർഷിപ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം)
- മെഡിസിൻ, എൻജിനീയറിങ്, മറ്റേതെങ്കിലും വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്സ് അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് കോഴ്സുകൾ
- സർക്കാർ അംഗീകൃത കോളജുകൾ/ സ്ഥാപനങ്ങളിൽ അല്ലെങ്കിൽ വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ഐ.ടി.ഐ) എന്നിവയിലെ വൊക്കേഷനൽ കോഴ്സുകൾ
2) പെൺകുട്ടികൾക്ക് മാത്രമുള്ള സ്കോളർഷിപ്പുകൾ
- ക്ലാസ് 9/ 10+2 പാറ്റേണിന് കീഴിൽ ഇന്റർമീഡിയറ്റ്
- പത്താം ക്ലാസ് കഴിഞ്ഞ് രണ്ട് വർഷത്തേക്ക് ഏതെങ്കിലും മേഖലയിൽ ഡിപ്ലോമ കോഴ്സ്
അപേക്ഷിക്കാനും വിശദാംശങ്ങൾക്കും https://licindia.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി സെപ്റ്റംബർ 22
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.