അഖിലേന്ത്യാ കാർഷിക/അനുബന്ധ ബിരുദ കോഴ്സുകളിൽ 5095 സീറ്റുകളിലേക്കായി ICAR ഓൺലൈൻ കൗൺസലിങ് നടപടികൾ ആരംഭിച്ചു. ബ്രോഷർ https://icaradmission.inൽ. 15 വരെ ചോയ്സ് ഫില്ലിങ് നടത്താം. ആദ്യറൗണ്ട് അലോട്ട്മെന്റ് 16ന് വൈകീട്ട് അഞ്ചിന്. 18ന് വൈകീട്ട് അഞ്ചിനകം രേഖകൾ അപ് ലോഡ് ചെയ്യണം.
25ന് 10,000 രൂപ ഫീസടച്ച് 27ന് പ്രവേശനം നേടാം. രണ്ടാം റൗണ്ട് അലോട്ട്മെന്റ് ഒക്ടോബർ 30ന് വൈകീട്ട് അഞ്ചിന്. നവംബർ ഒന്നിനകം രേഖകൾ അപ് ലോഡ് ചെയ്യാം. ഏഴു വരെ ഫീസടക്കാം. ഒമ്പതിനകം പ്രവേശനം നേടണം. മൂന്നാം റൗണ്ട് അലോട്ട്മെന്റ് നവംബർ 13ന് വൈകീട്ട് അഞ്ചിന്. 15 വരെ രേഖ സമർപ്പിക്കാം. 19 വരെ ഫീസ് അടക്കാം. 20നകം പ്രവേശനം നേടണം. മൂന്നു റൗണ്ടുകൾ വരെ സീറ്റ് അപ്ഗ്രഡേഷന് സൗകര്യം ലഭിക്കും. നാലാം റൗണ്ട് അലോട്ട്മെന്റ് നവംബർ 23ന് വൈകീട്ട് അഞ്ചിന്.
രേഖകൾ 25 വരെ. 29നകം ഫീസടച്ച് 30 വരെ പ്രവേശനം നേടാം. മോപ് അപ് സീറ്റുകൾ ഡിസംബർ നാലിന് പ്രസിദ്ധപ്പെടുത്തും. ഫീസടച്ച് പുതിയ ചോയ്സ് ഫില്ലിങ് എട്ടിനകം പൂർത്തിയാക്കാം. 11ന് വൈകീട്ട് അഞ്ചിന് അലോട്ട്മെന്റ്. 13 വരെ രേഖകൾ അപ് ലോഡ് ചെയ്യാം. ഡിസംബർ 16നകം ഫീസടച്ച് 18നകം പ്രവേശനം നേടണം. വിവിധ കാർഷിക സർവകലാശാല സ്ഥാപനങ്ങളിലായി ബി.ടെക്-അഗ്രികൾചറൽ എൻജിനീയറിങ് (375 സീറ്റ്), ബയോടെക്നോളജി (202), ഡെയറി ടെക്നോളജി (143), ഫുഡ് ടെക്നോളജി (172), ബി.എസ്.സി (ഓണേഴ്സ്)-നാച്വറൽ ഫാമിങ് (45), അഗ്രികൾചർ (2756), കമ്യൂണിറ്റി സയൻസ് (240), ഫുഡ് ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ് (56), ഫോറസ്ട്രി (222), ഹോർട്ടികൾചർ (623), സെറികൾചർ (26), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (235) കോഴ്സുകളിലാണ് പ്രവേശനം. കേരള കാർഷിക സർവകലാശാല വെള്ളാനിക്കര, തൃശൂരിൽ ബി.ടെക് അഗ്രികൾചറൽ എൻജിനീയറിങ് (സീറ്റുകൾ 7), ഫുഡ് ടെക്നോളജി (5), ബി.എസ് സി അഗ്രികൾചർ (54), ഫോറസ്ട്രി (5) കോഴ്സുകളിലും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് (വയനാട്) ബി.ടെക് ഡെയറി ടെക്നോളജി (7) കോഴ്സിലും പ്രവേശനമുണ്ട്. വെബ്: https://icaradmission.in, www.icar.org.in.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.