വ്യോമ സേനയിൽ അഗ്നിവീർ നോൺ-കോമ്പാറ്റൻഡ് തസ്തികയിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷാ ഫോറം എന്നിവ https://agnipathvayu.cdac.in ൽ ലഭിക്കും. ഫെബ്രുവരി 24 വരെ അപേക്ഷ സ്വീകരിക്കും. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സ്ട്രീമുകളിലേക്കാണ് നിയമനം.
യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഉയരം: 152 സെന്റീമീറ്ററിൽ കുറയരുത്. നെഞ്ചളവിൽ അഞ്ചു സെന്റീമീറ്റർവരെ വികാസശേഷിയുണ്ടാവണം. നല്ലകാഴ്ച/കേൾവി ശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
പ്രായം- 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ചവരാകണം. ഉയർന്ന പ്രായപരിധി 21 വയസ്സാണ്. കേരളത്തിൽ ഹൗസ് കീപ്പിങ് സ്ട്രീമിലാണ് അവസരം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നിർദിഷ്ട ഫോറത്തിൽ അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം സാധാരണ തപാലിൽ ഇനിപറയുന്ന ഏതെങ്കിലും വിലാസത്തിൽ അയക്കാം.
1. കമാൻഡിങ് ഓഫിസർ, ഹെഡ്ക്വാർട്ടേഴ്സ്, സതേൺ എയർ കമാൻഡ് (യൂനിറ്റ്) ആക്കുളം, ചെറുവിക്കൽ പി.ഒ, തിരുവനന്തപുരം-695011.
2. സ്റ്റേഷൻ കമാൻഡർ, എയർഫോഴ്സ് സ്റ്റേഷൻ, തിരുവനന്തപുരം, ജി.വി. രാജ ഗേറ്റ്, ശംഖുംമുഖം ബീച്ച്, തിരുവനന്തപുരം -695007.
ഈ ഓഫിസുകളിൽ സ്ഥാപിച്ച പെട്ടികളിലും നേരിട്ട് അപേക്ഷി നിക്ഷേപിക്കാം.
സെലക്ഷൻ: തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം എഴുത്തുപരീക്ഷയാണ്. ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിൽ 20 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും. ഇതിൽ യോഗ്യത നേടുന്നവരെ കായികക്ഷമതാ പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, സ്ട്രീം സ്യൂട്ടെബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കി നാലു വർഷത്തേക്കാണ് നിയമനം.
ആദ്യവർഷം പ്രതിമാസം 30,000 രൂപ, രണ്ടാമത്തെ വർഷം 33,000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം 40,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. ഇതിൽ 30 ശതമാനം കോർപ്പസ് ഫണ്ടിലേക്ക് പിടിക്കും. സേവനകാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോരുമ്പോൾ സേവാനിധിയായി 10.04 ലക്ഷം രൂപ നൽകും. പ്രോവിഡന്റ് ഫണ്ടോ ഗ്രാറ്റുവിറ്റിയോ ഉണ്ടാവില്ല. ചികിത്സാ സഹായം ലഭിക്കും.
സേവനകാലയളവിൽ 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജുണ്ടാുവും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.