ഡെറാഡൂണിലെ രാഷ്രടീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കാം

ന്യൂഡൽഹി: ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് 2023 ജൂലൈ മാസത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബർ മൂന്നാം തീയതി പൂജപ്പുരയിലുള്ള പരീക്ഷ കമ്മീഷണറുടെ ഓഫീസാണ് പരീക്ഷ നടക്കുക.

01-07-2023ൽ അഡ്മിഷൻ സമയത്ത് അംഗീകാരമള്ള ഏതെങ്കിൽ വിദ്യാലയത്തിൽ എഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/07/2010-ന് മുമ്പോ 01/01/2012ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല. അഡ്മിഷൻ നേടിയതിന് ശേഷം ജനനതീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല.

പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോറവും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനാണ് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് 600 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 555 രൂപയുമാണ് അപേക്ഷ ഫീസ്. നിർദ്ദിഷ്ട ​അപേക്ഷ ഫോം ലഭിക്കുന്നതിനായി ഡിമാൻഡ് ഡ്രാഫ്റ്റ് കോളജിന്റെ പേരിൽ അയക്കണം. വെബ്സൈറ്റ്-www.rimc.gov.in

Tags:    
News Summary - Admission to indian Military college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.