അഡീഷനൽ മാത്തമാറ്റിക്‌സ് കോഴ്സ് പ്രവേശനം: തീയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന 2022-24 ബാച്ചിലേക്കുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി അഡീഷനൽ മാത്തമാറ്റിക്‌സ് കോഴ്‌സിലേക്കുള്ള ഒന്നാംവർഷ പ്രവേശന തീയതി ദീർഘിപ്പിച്ചു. പിഴയില്ലാതെ നവംബർ മൂന്നുവരെയും 60 രൂപ പിഴയോടെ നവംബർ 11 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ രജിസ്‌ട്രേഷനുശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ എക്‌സിക്യൂട്ടിവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 വിലാസത്തിൽ ലഭ്യമാക്കണം.

Tags:    
News Summary - additional mathematics course Joining Date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.