കൊച്ചി:നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യയിലും സുസ്ഥിര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും അക്കൗണ്ടന്റുമാര്‍ക്ക് കൂടുതല്‍ പങ്കുവഹിക്കാന്‍ കഴിയുന്ന തരത്തില്‍ ആഗോള അക്കൗണ്ടന്‍സി സ്ഥാപനമായ എ.സി.സി.എ (അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ട്സ്) യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുന്നു.
തൊഴില്‍ദാതാക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് എ.സി.സി.എ നിലവിലുള്ള അക്കൗണ്ടിങ് പഠനരീതി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സമകാലിക മാറ്റങ്ങള്‍ക്കനുസൃതമായി നവീകരിക്കുകയാണ്. പുതുതലമുറ പഠിതാക്കളുമായും തൊഴില്‍ദാതാക്കളുമായും വിശദ ചര്‍ച്ചക്കും പഠനങ്ങള്‍ക്കുംശേഷം വരുത്തിയ മാറ്റം 2027 മധ്യത്തോടെ നിലവില്‍വരുമെന്ന് എ.സി.സി.എ ചീഫ് എക്സിക്യൂട്ടിവ് ഹെലന് ബ്രാന്‍ഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.