അബൂദബി: അബൂദബി യൂനിവേഴ്സിറ്റിയില്‍ (എ.ഡി.യു) അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ വിഡിയോ ഗെയിം ഡിസൈനില്‍ ഡ്യുവല്‍-സര്‍ട്ടിഫൈഡ് ബാച്ച്ലര് ഓഫ് ആര്‍ട്സ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നു. വിഡിയോ ഗെയിം ഡിസൈന്‍ ബിരുദ കോഴ്സ് ആരംഭിക്കുന്നതിനായി അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പും (ഡി.സി.ടി) എ.ഡി.യുവും വിഡിയോ ഗെയിം നിര്‍മാണ രംഗത്തുപ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് സ്ഥാപനമായ റുബികയും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ഡി.സി.ടിയിലെ സ്ട്രാറ്റജിക് അഫയേഴ്സ് ഡയറക്ടര്‍ സഈദ് അലി അല്‍ ഫസാരി, എ.ഡി.യു ചാന്‍സലര്‍ പ്രഫ. ഗസ്സന്‍ ഔദ്, റുബിക സി.ഇ.ഒ ഡോ. സ്റ്റെഫാനി ആന്‍ഡ്രി എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
ഗെയിം ഡിസൈനര്‍മാര്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും പ്രായോഗികത പരിചയവും ഉറപ്പുവരുത്തിയാണ് ഗെയിമിങ് മേഖലയുടെ പ്രാദേശിക, അന്തര്‍ദേശീയ വളര്‍ച്ച ഉറപ്പുവരുത്തുന്നതെന്ന് അല്‍ ഫസ്സാരി പറഞ്ഞു. ഇന്റേണ്‍ഷിപ്പുകള്‍, മെന്റര്‍ഷിപ് പ്രോഗ്രാമുകള്‍, പ്രാദേശിക ഗെയിം സ്റ്റുഡിയോകളുമായുള്ള ബന്ധം തുടങ്ങിയവ പഠിതാക്കള്‍ക്ക് ലഭ്യമാക്കും. പ്രോഗ്രാമില്‍ പ്രവേശിക്കുന്നതിനും പങ്കെടുക്കുന്നതിനും പിന്തുണ നല്‍കുന്നതിനായി ആറുവര്‍ഷക്കാലയളവില്‍ 140ലേറെ സ്കോളര്‍ഷിപ്പുകള്‍ വരെ അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് നല്‍കും. ആഗസ്റ്റിലാണ് കോഴ്സിലേക്കുള്ള അഡ്മിഷന് തുടങ്ങുന്നത്. യു.എ.ഇ പൗരന്മാര്ക്കു പുറമേ വിദേശികള്‍ക്കും കോഴ്സില്‍ അഡ്മിഷന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.