ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ തസ്തികയിൽ 7547 ഒഴിവുകൾ: എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: ഡൽഹി പൊലീസ് കോൺസ്റ്റബിൾ (എക്‌സിക്യുട്ടീവ്) പരീക്ഷക്ക് ഓൺലൈനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് 5056 ഉം വനിതകൾക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും.

പരീക്ഷാ തീയതി ഔദ്യോ​ഗിക വൈബ്സൈറ്റായ https://ssc.nic.in ൽ പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി വിഭാ​ഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസില്ല. യോ​ഗ്യത, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ 2023 സെപ്റ്റംബർ ഒന്നിന് വിജ്ഞാപനം വന്നിട്ടുണ്ട്. 

Tags:    
News Summary - 7547 Vacancies for Constable Post in Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.