ആഗോള ഉന്നത വിദ്യാഭ്യാസ ഏജൻസിയായ ക്വാക്വാറെല്ലി സൈമണ്ട്സ് (ക്യൂ.എസ്) 2026 ലെ എഷ്യൻ യൂനിവേഴ്സിറ്റി റാങ്കിങ് പ്രസിദ്ധീകരിച്ചു. ക്യൂ.എസ് എഷ്യാ റാങ്കിങിൽ ഇന്ത്യയിൽ നിന്നും ഇടംപിടിച്ചത് 5 യൂനിവേഴിസിറ്റികൾ ഉൾപ്പെടെ 7 ഇന്ത്യൻ സ്ഥാപനങ്ങൾ. ആദ്യ നൂറ് പട്ടികയിലാണ് 7 ഇന്ത്യൻ സ്ഥാപനങ്ങളും ഇടം പിടിച്ചത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജികളായ ഡൽഹി , മദ്രാസ്, ബോംബൈ, കാൺപൂർ, ഖൊരക്പൂർ, ഐ.ഐ.എസ്.സി ബാംഗ്ലൂർ, ഡൽഹി യൂനിവേഴ്സിറ്റി എന്നിവയാണ് ഇടം പിടിച്ചത്. എന്നാൽ സമീപവർഷങ്ങളിലെ ഏറ്റവും താഴ്ന്ന പ്രകടനമാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻസ്ഥാപനങ്ങൾ കാഴ്ചവെച്ചിട്ടുളളത്.
ആദ്യ ഇരുന്നൂറ് റാങ്കിനുളളിൽ 20 എണ്ണവും 500 റാങ്കിനുളളിൽ 66 എണ്ണവും ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ചതായി പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിൽ നിന്നും മികച്ച റാങ്കുമായി മുന്നിലുളളത് ഐ.ഐ.ടി ഡൽഹിയാണ്. തുടർച്ചയായ രണ്ടാംവർഷവും റാങ്കിൽ മുന്നിലാണ്. 44-ാം റാങ്കിൽ നിന്നും 59 ലേക്ക് പിന്തളളപ്പെട്ടുപോയിയെങ്കിലും 2021-2025 കാലയളവിലും 44 -47 റാങ്കിനുളളിലായിരുന്നു സ്ഥാനം.
ഐ.ഐ.ടി ബോംബൈ 71ാം സ്ഥാനത്താണ്. ഇന്ത്യൻ സ്ഥാപനങ്ങളിൽ നാലാംസ്ഥാനത്താണ്. 2021-2024 കാലയളവിലെ ഇന്ത്യയിൽ നിന്നും ഒന്നാംസ്ഥാനത്ത് തുടർന്നിരുന്നു. 37-42 റാങ്കിനുളളിലായിരുന്നു സ്ഥാനം.
ഐ.ഐ.ടികൾക്ക് പുറമെ ക്യൂ.എസ് 2026 എഷ്യൻ യൂനിവേഴ്സിറ്റി റാങ്കിങിൽ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഐ.ഐ.എസ്.സി ബാംഗ്ലൂർ 64-ാം റാങ്കോടെ ഇടം പിടിച്ചിട്ടുണ്ട്.
ഐ.ഐ.ടി ഡൽഹി (59)
ഐ.ഐ.എസ്.സി ബാംഗ്ലൂർ (64)
ഐ.ഐ.ടി മദ്രാസ് (70)
ഐ.ഐ.ടി ബോംബൈ (71)
ഐ.ഐ.ടി കാൺപൂർ (77)
ഐ.ഐ.ടി ഖൊരക്പൂർ (77)
ഡൽഹി യൂനിവേഴ്സിറ്റി (95)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.