പത്താംതരം കടക്കാൻ ഇംഗ്ലീഷിൽ ‘പിടിമുറുക്കി’ മലയാളക്കര

തിരുവനന്തപുരം: മാതൃഭാഷ പഠന പ്രോത്സാഹന നയവും പരിപാടികളും നടപ്പാക്കുമ്പോഴും സ്കൂൾ പഠന മാധ്യമം തെരഞ്ഞെടുക്കുന്നതിൽ മലയാളത്തെ പതിയെ കൈയൊഴിഞ്ഞ് കേരളം.എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം പുറത്തുവന്നപ്പോഴാണ് മലയാളം മീഡിയത്തെ ബഹുദൂരം പിന്നിലാക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ വർധന വ്യക്തമായത്.

ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരിൽ 57.20 ശതമാനം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ്. 42 ശതമാനമാണ് മലയാളം മീഡിയത്തിലുള്ളത്. 2021ലാണ് മലയാളം മീഡിയത്തെ എണ്ണത്തിൽ ഇംഗ്ലീഷ് മീഡിയം മറികടന്നത്.ഇത്തവണ വീണ്ടും വർധിക്കുകയായിരുന്നു. ഈ വർഷം 4,19,363 പേർ പരീക്ഷയെഴുതുന്നതിൽ 2,39,881 പേരും ഇംഗ്ലീഷ് മീഡിയത്തിലാണ്.

1,76,158 പേരാണ് മലയാളം മീഡിയത്തിലുള്ളത്. 2,041 പേർ കന്നടയിലും 1,283 പേർ തമിഴിലുമാണ്. കഴിഞ്ഞവർഷം 2,31,606 പേർ ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നത് ഇത്തവണ 8275 പേർ വർധിച്ച് 2,39,881ലെത്തി. എന്നാൽ 1,91,756 പേർ മലയാളം മീഡിയത്തിലുണ്ടായിരുന്നത് 15,598 പേർ കുറഞ്ഞ് 1,76,158 ആയി. അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ലക്ഷ്യമിട്ട് കൂടിയാണ് പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചത്. ഇവക്ക് പ്രിയമേറിയതോടെ മലയാളം മീഡിയം തെരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നുതുടങ്ങി.

2015ൽ മലയാളം മീഡിയത്തിൽ പഠിച്ച് പരീക്ഷയെഴുതിയവർ 3,32,693 ആയിരുന്നെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ 1,30,093 ആയിരുന്നു. എട്ട് വർഷത്തിനിടെ മലയാളം മീഡിയത്തെ മറികടന്ന് ഇംഗ്ലീഷ് മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം 57 ശതമാനം കവിഞ്ഞു. വരുംവർഷങ്ങളിലും ഇത് വർധിക്കുമെന്നാണ് മുൻ വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ എ​ണ്ണം മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്​ മീ​ഡി​യം ക്ര​മ​ത്തി​ൽ വ​ർ​ഷാ​ടി​സ്​​ഥാ​ന​ത്തി​ൽ

2015- 3,32,693- 1,30,093

2016- 3,20,897- 1,48,093

2017- 2,88,564- 1,62,103

2018- 2,61,670- 1,74,561

2019- 2,43,093-1,87,592

2020- 2,16,966- 2,01,246

2021- 2,00,338- 2,17,992

2022- 1,91,756- 2,31,606

Tags:    
News Summary - 57.20 percent of students appearing for the SSLC exam are English medium in This year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.