സ്​കൂളുകൾ തുറക്കണോ? അനുകൂലിച്ച്​ 53 ശതമാനം മാതാപിതാക്കൾ

ന്യൂഡൽഹി: കോവിഡ്​ കേസുകളിൽ അയവ്​ വന്നതോടെ രാജ്യത്തെ സ്​കൂളുകൾ തുറക്കുന്നതിനെ അനുകൂലിച്ച്​ 53 ശതമാനം മാതാപിതാക്കൾ. 44 ശതമാനം മാതാപിതാക്കൾ എതിർപ്പ്​ അറിയിക്കുകയും ചെയ്​തു. ലോക്കൽ സർക്കിൾസ്​ സംഘടിപ്പിച്ച സർവെയിലാണ്​ ക​ണ്ടെത്തൽ.

ജൂണിൽ നടത്തിയ സർവേയിൽ 76 ശതമാനം മാതാപിതാക്കൾ വിദ്യാർഥികളെ സ്​കൂളിൽ വിടുന്നതിൽ എതിർപ്പ്​ അറിയിച്ചിരുന്നു. 20 ശതമാനം പേർ മാത്രമാണ്​ സ്​കൂൾ തുറക്കുന്നതിനെ അനുകൂലിച്ച്​ അന്ന്​ രംഗത്തെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭരണം, പൊതുജനം, ഉപഭോക്ത്യ താൽപര്യം തുടങ്ങിയ വിഷയങ്ങളിൽ പോളിങ്​ നടത്തുന്ന പ്ലാറ്റ്​ഫോമാണ്​ ​േലാക്കൽ സർക്കിൾസ്​. രാജ്യത്തെ 378 ജില്ലകളിൽ 24,000 മാതാപിതാക്കളിൽനിന്ന്​ ലഭിച്ച 47,000 പ്രതികരണങ്ങളിൽനിന്നാണ്​ നിഗമന​ത്തിലെത്തിയത്​. ഇതിൽ 66 ശതമാനം പുരുഷൻമാരും 34 ശതമാനം സ്​ത്രീകളുമാണ്​.

സ്​കൂൾ തുറക്കുന്നതിന്​ മുന്നോടിയായി അധ്യാപകർക്കും അനധ്യാപകർക്കും പ്ര​േദശിക ഭരണകൂടം മുൻകൈയെടുത്ത്​ വാക്​സിൻ നൽകണമെന്നാണ് ആവശ്യം. സ്​കൂളുകളിൽ ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ നിരന്തരം റാപ്പിഡ്​ ആൻറിജൻ പരിശോധന സംഘടിപ്പിക്കണമെന്ന്​ 74 ശതമാനം മാതാപിതാക്കളും ആവശ്യ​െപ്പട്ടു. 'വിദ്യാർഥികൾക്കും ജീവനക്കാർക്കും തലവേദന, മണവും രുചിയും നഷ്​ടപ്പെടൽ, ചുമ, ശരീരവേദന, തൊണ്ടവേദന, പനി, വയറിളക്കം, ശ്വാസതടസം തുടങ്ങിയവ അനുഭവപ്പെട്ടാൽ ഉടൻ ആൻറിജൻ പരിശോധന നടത്തണം' -സർ​േവയിൽ പറയുന്നു.

രാജ്യത്തെ കോവിഡ്​ കേസുകൾ കുറഞ്ഞതോടെ നിരവധി സംസ്​ഥാനങ്ങളിൽ സ്​കൂളുകൾ തുറന്നുപ്രവർത്തിച്ചിരുന്നു. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഇൻറർനെറ്റ്​ ലഭ്യത ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളും ഫലപ്രദമായിരുന്നില്ല. ഒഡീഷ, കർണാടക, ഛത്തീസ്​ഗഡ്​ തുടങ്ങിയ സംസ്​ഥാനങ്ങളിലാണ്​ ലോക്​ഡൗണിന്​ ശേഷം സ്​കൂളുകൾ തുറന്നുപ്രവർത്തിച്ചത്​.

Tags:    
News Summary - 53Percent Indian parents willing to send kids back to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.