മാരിടൈം സര്‍വകലാശാലയില്‍ ഉന്നതപഠനം

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനുകീഴില്‍ ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാല കാമ്പസിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലൂമാണ് പ്രവേശം.
യു.ജി കോഴ്സുകള്‍:
ബി.ടെക് മറൈന്‍ എന്‍ജിനീയറിങ്-കൊല്‍ക്കത്ത, മുംബൈ
ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ & ഓഷ്യന്‍ എന്‍ജിനീയറിങ്-വിശാഖപട്ടണം
ബി.എസ്സി ഷിപ് ബില്‍ഡിങ് & റിപ്പയര്‍-കൊച്ചി
ബി.എസ്സി മാരിടൈം സയന്‍സ്-മുംബൈ
ബി.എസ്സി നോട്ടിക്കല്‍ സയന്‍സ്-മുംബൈ, ചെന്നൈ
ഡിപ്ളോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് ലീഡിങ് ടു ബി.എസ്സി അപൈ്ളഡ് നോട്ടിക്കല്‍ സയന്‍സ്-മുംബൈ, ചെന്നൈ, കൊച്ചി
പി.ജി കോഴ്സുകള്‍: 
എം.ബി.എ പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്മെന്‍റ്-ചെന്നൈ, കൊച്ചി
എം.ബി.എ ഇന്‍റര്‍നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്-കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി
എം.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ്-വിശാഖപട്ടണം
എം.ടെക് ഡ്രെഡ്ജിങ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനീയറിങ്-വിശാഖപട്ടണം
പി.ജി ഡിപ്ളോമ മറൈന്‍ എന്‍ജിനീയറിങ് റിസര്‍ച് പ്രോഗ്രാം-മുംബൈ, കൊച്ചി
പിഎച്ച്.ഡി -വിശാഖപട്ടണം
ഓരോ കോഴ്സുകളിലേക്കും പ്രവേശത്തിനാവശ്യമായ യോഗ്യതയെക്കുറിച്ച് വിശദമായി സര്‍വകലാശാല വെബ്സൈറ്റിലുണ്ട്. 
തെരഞ്ഞെടുപ്പ്: ജൂണ്‍ നാലിന് നടത്തുന്ന പൊതു പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തില്‍. പരീക്ഷ ഓണ്‍ലൈനായിരിക്കും. ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെയാണ് പരീക്ഷ. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. മേയ് 20 മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സിക്കാര്‍ക്ക് 1000 രൂപയും എസ്.സി-എസ്.ടിക്കാര്‍ക്ക് 700 രൂപയും. ഓണ്‍ലൈനായാണ് പണമടക്കേണ്ടത്. 
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി. അവസാന തീയതി മേയ് 13. വിവരങ്ങള്‍ക്ക്: www.imu.edu.in. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.