ഐ.ഐ.ടി മദ്രാസ് എച്ച്.എസ്.എസ്.ഇ-2016 അപേക്ഷ ക്ഷണിച്ചു

മദ്രാസ് ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വകുപ്പ് അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള ഇന്‍റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ആര്‍ട്സ് കോഴ്സ് പ്രവേശത്തിനുള്ള ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്‍ട്രസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
46 സീറ്റാണുള്ളത്. ഡെവലപ്മെന്‍റല്‍ സ്റ്റഡീസ്, ഇംഗ്ളീഷ് സ്റ്റഡീസ് എന്നിങ്ങനെ രണ്ട് വിഭാഗമായാണ് പ്രവേശം. ആദ്യ രണ്ട് വര്‍ഷത്തില്‍ ഒരേ കരിക്കുലം അനുസരിച്ചായിരിക്കും പഠനം. ആദ്യ മൂന്ന് സെമസ്റ്ററുകളിലെ പ്രകടനം അനുസരിച്ച് വിദ്യാര്‍ഥികളെ രണ്ട് വിഭാഗങ്ങളിലേക്ക് മാറ്റും. 
യോഗ്യത: കേന്ദ്ര/ സംസ്ഥാന ബോര്‍ഡിന് കീഴില്‍ 10+2 എന്ന പാറ്റേണില്‍ പ്ളസ് ടു/ ഇന്‍റര്‍മീഡിയറ്റ്/ രണ്ട് വര്‍ഷത്തെ പ്രീ യൂനിവേഴ്സിറ്റി എക്സാം/ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ രണ്ട് വര്‍ഷത്തെ ജോയന്‍റ് സര്‍വിസ് വിങ് കോഴ്സ് വിജയം/നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്കൂളിങ് നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എക്സാമിനേഷന്‍ വിജയം, വൊക്കേഷന്‍ കോഴ്സ് വിജയം എന്നീ യോഗ്യതയുള്ളവര്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
 ജനറല്‍/ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ 60 ശതമാനവും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 55 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. 
പ്രായപരിധി: 1991 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് അഞ്ച് വര്‍ഷം ഇളവ് ലഭിക്കും. 
പരീക്ഷാ രീതി: മൂന്ന് മണിക്കൂര്‍ നീളുന്ന രണ്ട് പാര്‍ട്ടുകളാണ് പരീക്ഷ. പാര്‍ട് ഒന്ന് രണ്ടര മണിക്കൂര്‍ നീളുന്ന മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും. പാര്‍ട് രണ്ടില്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വിവരണ രീതിയിലുള്ള ചോദ്യങ്ങളായിരിക്കും. 
പാര്‍ട് ഒന്നില്‍ ഇംഗ്ളീഷ് ആന്‍ഡ് കോംപ്രഹെന്‍ഷന്‍ സ്കില്‍, അനലറ്റിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, ഇന്ത്യന്‍ ഇക്കണോമിക്സ് ജനറല്‍, ഇന്ത്യന്‍ സൊസൈറ്റി, കണ്ടംപററി വേള്‍ഡ് അഫയേഴ്സ്, എന്‍വയണ്‍മെന്‍റ് ആന്‍ഡ് ഇക്കോളജി വിഭാഗത്തില്‍ പെട്ട ചോദ്യങ്ങളുണ്ടായിരിക്കും. പാര്‍ട്ട് രണ്ടില്‍ ഏതെങ്കിലും ജനറല്‍ വിഷയത്തിലെ ചോദ്യങ്ങളായിരിക്കും. ഇംഗ്ളീഷിലാണ്  ചോദ്യങ്ങള്‍. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷ കേന്ദ്രങ്ങള്‍. 
ഫീസ്: വണ്‍ ടൈം പേമെന്‍റ് 2550, സെമസ്റ്റര്‍ ഫീസ് 11,549, കോഷന്‍ ഡെപോസിറ്റ്, ഹോസ്റ്റല്‍ ഡെപോസിറ്റ് 2000, ഹോസ്റ്റല്‍ ഫീസ് 18,150. ഹോസ്റ്റല്‍ ഡെപോസിറ്റും കോഷന്‍ ഡെപോസിറ്റും തിരികെ ലഭിക്കും. 
അപേക്ഷാ ഫീസ്: ജനറല്‍/ ഒ.ബി.സി വിഭാഗത്തിന് 2000 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 1000 രൂപയും ഫീസ് അടക്കണം. ഇന്‍റര്‍നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടക്കാം. 
അപേക്ഷിക്കേണ്ട വിധം: www.hsee.iitm.ac.in എന്ന വെബ്സൈറ്റില്‍ ‘Apply Online’  എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി 2016 ജനുവരി 25. ഒ.ബി.സി, എസ്.സി, എസ്.ടി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ  ദ ചെയര്‍മാന്‍, എച്ച്.എസ്.ഇ.ഇ-2016, ജെ.ഇ.ഇ ഓഫിസ്, ഐ.ഐ.ടി മദ്രാസ്, ചെന്നൈ-600036 എന്ന വിലാസത്തില്‍ 2016 ജനുവരി 25ന് മുമ്പ് അയക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.