തിരുവനന്തപുരം: വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കുന്നതിലേക്കായി 11.30 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി 6 കോടി 30 ലക്ഷം രൂപ ചെലവിൽ ബഹുനില മന്ദിരം ഒന്നാം ഘട്ടത്തിൻ്റെ ശിലാസ്ഥാപനം 18 ന് രാവിലെ ഒമ്പതിന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
ഒന്നാം ഘട്ടത്തിൽ അഞ്ച് കോടി രൂപ വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും, ബാക്കി 1.30 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നും ലഭ്യമാക്കും.രണ്ടാം ഘട്ടമായി അഞ്ച് കോടി രൂപയുടെ പ്രവർത്തി ഡിസംബറിൽ തുടങ്ങും. മൂന്ന് ഘട്ടങ്ങളിലുമായി ആകെ 75,000 ചതുരശ്ര അടിയിലായി 37 ക്ലാസ് റൂമുകൾ, ഏഴ് സ്റ്റാഫ് റൂമുകൾ, സെമിനാർ ഹാൾ, അഞ്ച് യൂട്ടിലിറ്റി റൂമുകൾ, രണ്ട് സോഫ്റ്റ് പ്ലെയിംഗ് ഹാളുകൾ, എല്ലാ ബ്ലോക്കിലും എല്ലാ നിലയിലുമായി ആകെ 18 ടോയ്ലറ്റുകൾ, ലിഫ്റ്റ് സൗകര്യം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് വിഭാവനം ചെയ്ത ബഹുനില മന്ദിരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.