1000 ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്

കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ ബിരുദ- ബിരുദാനന്തര ബിരുദ പഠനത്തിനായി 2023-24 വർഷം 1000 ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് അനുവദിക്കും. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത ശതമാനം മാർക്കോടെ പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.scholarship.kshec.kerala.gov.inൽ ലഭ്യമാണ്. ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിക്ക് ഏപ്രിൽ രണ്ടിനകം നൽകണം.

മൂന്നു വർഷത്തേക്കാണ് സ്കോളർഷിപ്. ഒന്നാം വർഷം 12,000 രൂപ, രണ്ടാം വർഷം 18,000 രൂപ, മൂന്നാം വർഷം 24,000 രൂപ. ബിരുദാനന്തര ബിരുദ പഠനത്തിന് ആദ്യവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപയും ലഭിക്കും.

Tags:    
News Summary - 1000 Higher Education Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.