തിരുവനന്തപുരം: സംസ്ഥാനത്ത് ഒാൺലൈൻ തട്ടിപ്പ് തുടർക്കഥയാകുന്നതിന് പിന്നിൽ, ക ്രെഡിറ്റ് കാർഡ് വിവരങ്ങൾ കൂട്ടത്തോടെ ചോരുന്നതാണെന്ന് സൂചന. വിദേശസൈറ്റുകളില െ ഇടപാടിന് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) വേെണ്ടന്നത് തട്ടിപ്പുകാർക്ക് കൂടുതൽ സൗ കര്യമായി മാറുകയും ചെയ്യുന്നു. വിവിധ മൊബൈൽ ആപ്പുകളിലെ സുരക്ഷിതമില്ലായ്മയും വിവ രങ്ങൾ ചോരുന്നതിന് കാരണമാകുന്നുണ്ട്. മലയാളികളുടേതടക്കം ആയിരക്കണക്കിന് കാര്‍ ഡുകളുടെ വിവരങ്ങൾ ‘ഡാര്‍ക് നെറ്റി’ല്‍ വില്പനക്ക് െവച്ചിട്ടുള്ളതായി സൈബർ വിദഗ്ധ ർ വിശദീകരിക്കുന്നു. ഒരു നിക്ഷേപകെൻറ ഏത് ബാങ്കിലെ വിവരങ്ങള്‍ വേണമെങ്കിലും നിസ്സാരതുകക്ക് വാങ്ങി അത് ഉപയോഗിച്ച് ഒ.ടി.പി നമ്പര്‍ പോലുമില്ലാതെ പണം തട്ടിയെടുക്കാൻ ഇതുവഴി സാധിക്കുമത്രെ. ഓണ്‍ലൈന്‍ രംഗത്തെ രഹസ്യഇടപാടുകളുടെ സമാന്തരശൃംഖലയായ ഡാര്‍ക് നെറ്റുകളിലൂടെ സ്ഥലവും ബാങ്കും കാര്‍ഡിലെ ബാലന്‍സും നോക്കി തെരഞ്ഞെടുക്കാം. അതില്‍ െക്രഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സി.വി.വി നമ്പര്‍, മെയില്‍ ഐ.ഡി തുടങ്ങി ഫോണ്‍ നമ്പര്‍ വരെയുണ്ട്. ഇത് ഉപയോഗിച്ച് പണം കൈക്കലാക്കാൻ എളുപ്പമാണെന്നും വിദഗ്ധർ വിശദീകരിക്കുന്നു.
മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി ഇല്ലാതെ െക്രഡിറ്റ് കാർഡ് ഇടപാടുകൾ നടക്കുമെന്നും ഒരിക്കൽ നൽകിയ കാർഡ് വിവരങ്ങൾ െവച്ച് നമ്മൾ അറിയാതെതന്നെ തുടർ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നുമാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. വൺ ടൈം പാസ്വേഡും (ഒ.ടി.പി) മറ്റ് മാർഗങ്ങളുമൊക്കെ ഉപയോഗിച്ചുള്ള ഒരു ടു ഫാക്റ്റർ ഓതൻറിക്കേഷൻ ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ മാത്രമേ നിയമം മൂലം നിർബന്ധമായിട്ടുള്ളൂ.
അതിനാൽ ഇന്ത്യൻ പേമെൻറ് ഗേറ്റ്വേകൾ ഉപയോഗിക്കുന്നതും ഇന്ത്യയിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ വഴി ഇടപാടുകൾ നടത്തുമ്പോൾ മാത്രമേ ഇത്തരത്തിൽ വെരിഫിക്കേഷൻ നടക്കുകയുള്ളൂ. അല്ലാത്ത എല്ലാ അന്താരാഷ്ട്ര െക്രഡിറ്റ്/ െഡബിറ്റ് ഇടപാടുകളിലും കാർഡ് വിവരങ്ങളും സി.വി.വിയുമൊക്കെയുണ്ടെങ്കിൽ ഇടപാടുകൾ നടത്താനാകും. ഇതാണ് ഇൗ തട്ടിപ്പുകാർ ഉപയോഗിക്കുന്നതും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.