ഗോൾഡ്-സിൽവർ ഇ.ടി.എഫ് ഫണ്ടുകളിൽ നിർണായക മാറ്റവുമായി സെബി; ഏപ്രിൽ മുതൽ നിലവിൽ വരും

ന്യൂഡൽഹി: ഗോൾഡ്-സിൽവർ ഇ.ടി.എഫ് ഫണ്ടുകളിൽ മ്യൂച്ചൽഫണ്ടുകളിലും മാറ്റവുമായി സെബി. ഏപ്രിൽ മുതൽ സെബി നടപ്പിലാക്കിയ മാറ്റം നിലവിൽ വരും. ഗോൾഡ്-സിൽവർ ഇ.ടി.എഫ് ഫണ്ടുകളിൽ ഇനി സ്വർണത്തിന്റേയും വെള്ളിയുടേയും വില ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിർണയിക്കും.

മുമ്പ് ലണ്ടൻ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷന്റെ രാവിലെയുള്ള വില രൂപയിലേക്ക് മാറ്റി അതിനൊപ്പം വിനിമയ നിരക്കിലെ വ്യതിയാനങ്ങളും കസ്റ്റംസ് തീരുവ, നികുതി എന്നിവയെല്ലാം പരിഗണിച്ചാണ് ഇ.ടി.എഫുകളിലെ സ്വർണത്തിന്റേയും വെള്ളിയുടേയും വില നിശ്ചയിക്കുന്നത്.

എന്നാൽ, ഇനി മുതൽ ഗോൾഡ്-സിൽവർ ഇ.ടി.എഫുകളിലെ സ്വർണത്തിന്റെ മൂല്യം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിർണയിക്കും. ഇതിനൊപ്പം വിവിധ മ്യൂച്ചൽഫണ്ട് കമ്പനികൾക്ക് സ്വർണത്തിൽ 10 ശതമാനം വരെ നിക്ഷേപിക്കാനുള്ള അനുമതിയും സെബി നൽകിയിട്ടുണ്ട്. ഇതിനൊപ്പം എക്സ്ചേഞ്ച് കമോഡിറ്റി ഡെറിവേറ്റീവ്സ്, ഇൻഫ്രാസ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിവയിലും നിക്ഷേപം നടത്താമെന്ന് സെബി അറിയിച്ചു.

സ്വർണത്തിലും വെള്ളിയിലും നിക്ഷേപം നടത്താൻ അനുവദിക്കുന്നതിലൂടെ ആഗോള ഓഹരി വിപണികളിലുണ്ടാവുന്ന ചാഞ്ചാട്ടങ്ങളിൽ നിന്ന് ഒരു പരിധി വരെ മ്യൂച്ചൽഫണ്ടുകൾക്കും സംരക്ഷണം ലഭിക്കും.

Tags:    
News Summary - Gold, silver get bigger role as SEBI tweaks MF valuation rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.