ആദായ നികുതിയിൽ മാറ്റമില്ല; പ്രതിസന്ധി മറികടക്കാൻ വൻ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ്​

2022-02-01 11:52 IST

ഓ​ൺലൈൻ ബിൽ സിസ്റ്റം

പേയ്മെന്റുകളുടെ കാലതാമസം ഒഴിവാക്കാൻ ഓ​ൺലൈൻ ബിൽ സിസ്റ്റം അവതരിപ്പിക്കും. എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലും അവ അവതരിപ്പിക്കും. 

2022-02-01 11:50 IST

5ജി ഈ വർഷം തന്നെ

2022-23 വർഷത്തിൽതന്നെ 5ജി കൊണ്ടുവരും. 5ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടക്കും. എല്ലാവർക്കും ഇന്റർനെറ്റ് സേവനം ഉറപ്പാക്കും. 

2022-02-01 11:47 IST

പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാൻ

നഗരങ്ങളിലെ പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സീറോ ​ഫോസിൽ ഇന്ധന നയവും ​പ്രത്യേക മൊബിലിറ്റി സോണുകളും അവതരിപ്പിക്കും. നഗരങ്ങളിൽ ബാറ്ററി സ്വാപ്പിങ് പോളിസി കൊണ്ടുവരും

2022-02-01 11:44 IST

കിസാൻ ഡ്രോണുകൾ

കാർഷിക മേഖലയിൽ ഡ്രോണുകൾ ഉപയോഗപ്പെടുത്തും. വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യൽ, കീടനാശിനികളും പോഷകങ്ങളും തളിക്കൽ എന്നിവക്ക് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും

2022-02-01 11:42 IST

മാനസികാരോഗ്യത്തിന്

കോവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി കൗൺസലിങ്, കെയർ സെന്ററുകൾ സ്ഥാപിക്കും. ഇതിനായി ദേശീയ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാം അവതരിപ്പിക്കും. ഇതിലേക്ക് 23 ടെലി മെന്റൽ ഹെൽത്ത് സെന്റർ നെറ്റ്‍വർക്കുകളും ഉൾപ്പെടും. 

2022-02-01 11:39 IST

ചിപ്പ് ഘടിപ്പിച്ച പാസ്‍പോർട്ടുകൾ

2022-23ൽ ഇ പാസ്‍പോർട്ട് അവതരിപ്പിക്കും. പൗരൻമാരുടെ സൗകര്യം പരിഗണിച്ചാണിത്. ചിപ്പ് ഘടിപ്പിച്ച പാസ്‍പോർട്ടുകളായിരിക്കും അവതരിപ്പിക്കുക

2022-02-01 11:37 IST

ഡിജിറ്റൽ ബാങ്കിങ്

75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ. 

2022-02-01 11:36 IST

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 1500 കോടി രൂപ അനുവദിച്ചു.

പി.എം.എ.വൈ പദ്ധതിക്ക് കീഴിൽ പാർപ്പിട പദ്ധതികൾക്കായി 48,000 കോടി രൂപ അനുവദിച്ചു. കുടിവെള്ളത്തിനായി 3.8 കോടി കുടുംബങ്ങൾക്ക് 60,000 കോടി

2022-02-01 11:34 IST

എല്ലാവർക്കും പാർപ്പിടവും ഭക്ഷണവും

എല്ലാവർക്കും പാർപ്പിടവും ഭക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി

2022-02-01 11:33 IST

എൽ.ഐ.സി ഐ.പി.ഒ ഉടൻ

എയർ ഇന്ത്യ കൈമാറ്റം വിജയകരമായി പൂർത്തിയാക്കി. എൽ.ഐ.സി ഐ.പി.ഒ ഉടൻ

Tags:    
News Summary - Union Budget 2022 Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.